ത്രികാലം

ജനാലയഴികളിലെ തണുപ്പ് ഒപ്പിയെടുക്കാൻ നെറ്റി അവയിൽ ചേർത്ത ശ്യാമിൻറെ കണ്ണുകളുടെ മുൻപിൽ വെറും ഒരടി അകലത്തിൽ ആണ് അത് സംഭവിച്ചത്. ചുളിവുകൾ നിറഞ്ഞ ഒരു പടു വൃദ്ധൻറെ മുഖം ആദ്യം പ്രത്യക്ഷപ്പെട്ടു.

മരുഭൂമിയിൽ വിത്തുമുളയ്ക്കുന്ന കാലം

കാറ്റും, കാറ്റിന്റെ വികൃതിയാൽ‍ രൂപംമാറുന്ന മണൽക്കുന്നുകളുംചേർന്ന് ഓരോ തവണയും ഞങ്ങളെ ചലിക്കുന്ന മണൽശിൽപ്പങ്ങളാക്കി മാററിക്കൊണ്ടിരുന്നു.

കരിനാക്ക്

വെള്ള പെയിന്റടിച്ച പുരാതനമായ വീടിന്റെ കോലായിലേക്ക് പാത്തു കയറിയിരുന്നു. മേശപ്പുറത്ത് വെച്ച വരയുള്ള കടലാസിൽ ഇരുപത്തിരണ്ടാമത്തെയാളായി തന്റെ പേരെഴുതിവെച്ചു ഊഴം കാത്തിരിക്കുന്ന ഏതാനും പേരിൽ ഒരാളായി നീളമുള്ള ബെഞ്ചിലിരുന്നു.

ഓർമ്മച്ചിതയിലെ തീക്കട്ടകൾ

അതിനുമപ്പുറത്ത് ഓര്‍മകള്‍ ഉറഞ്ഞുകൂടിയ മറ്റൊരു സ്‌നേഹകുടീരം. അസ്ഥിത്തറയല്ല.. നിറയെ കായ്ഫലമുള്ള വലിയൊരു തെങ്ങ്. സ്വര്‍ണ നിറമുള്ള നാളികേരങ്ങള്‍ നിറഞ്ഞ, വല്യമ്മയുടെ ആത്മാവ് കുടികൊള്ളുന്ന ഗൗളീപാത്രത്തെങ്ങ്.

സ്ത്രീയെ എനിക്കും നിനക്കും തമ്മിലെന്ത്…

എൽസമ്മ പണ്ടേ ഇങ്ങനെയാണ് ആരെങ്കിലും എതിരിടാനുണ്ടെന്നു കണ്ടാൽ അവൾക്കു ഉത്സാഹം കൂടുമെന്നു മാത്രമല്ല ശത്രുവിന്റെ മേൽ വിജയം നേടിയേ അവൾ വിശ്രമിക്കൂ.

ഡെഡ് ലൈന്‍

അന്നത്തെ മീറ്റിങ്ങില്‍ എല്ലാവരും വളരെ അസ്വസ്ഥരായിരുന്നു. എം.ഡി പങ്കെടുക്കുന്നു എന്നതായിരുന്നു കാരണം. അത് പതിവുള്ളതല്ല. രാവിലെ നടക്കുന്ന മാനേജ്മെന്റ് മീറ്റിങ്ങില്‍ പതിവായി പങ്കെടുക്കുന്ന എം.ഡി പ്രധാനപെട്ട നയപരമായ തീരുമാനങ്ങള്‍ അറിയിക്കാന്‍ മാത്രമായിരിക്കും സാധാരണ ഡസ്ക് മീറ്റിങ്ങില്‍ എത്തുക.

പൊറപ്പാട്

കാലു കുത്തുന്നിടം ചുട്ടു പൊള്ളിയിട്ടെന്ന പോലെയാണ് കാലുകൾ മാറ്റി മാറ്റി ചവിട്ടി തുള്ളി പറച്ചികാവിലമ്മ ഓടും പോലെ വന്നത്! .പറച്ചി ഇപ്പൊ വെറും പറച്ചി .! അട്ടി അട്ടിയായുള്ള ഞൊറി മടക്കുകളുള്ള ചുവന്ന ഒട പുടവ കൊണ്ട് ഇല്ലായ്മ്മകൾ മൂടാത്ത വെറും കോലം..!

ഗുൽമോഹർ

കൊഴിഞ്ഞ ചുവന്ന പൂക്കളുടെയിടയിൽ ആറടി നീളത്തിൽ ഭൂമിയിൽ നിന്നുയർന്നു കിടക്കുന്ന തന്റെ ഹൃദയത്തിന്റെ മുറിവടയാളം. ഇന്നലകൾക്കു മീതെ പന്തലിച്ചു കിടക്കുന്ന ഗുൽമോഹർ വൃക്ഷത്തിലേക്ക് മീര മുഖമുയർത്തി നോക്കി. ഒരു തണുത്ത കാറ്റ് മനസ്സിനെ പിടിച്ചുലച്ച് മീരയുടെ മുടികളിലൂടെ മുഖത്തേക്ക് പടർന്ന് കഴുത്തിലേക്കിറങ്ങി മാറിടത്തെയും കൈകളെയും തഴുകി കടന്നു പോയി.

വാർത്തകൾക്കു പിന്നിൽ

“ന്റെ മോനിതൊന്ന് തിന്നിട്ട് ബെശപ്പ് മാറ്റിയാട്ടെ; ഞാനാ സരസൂന്റെ പൊരേല് പോയിവരുന്നതാ. ആശൂത്രീന്ന് അവര് രാവിലെതന്നെ വന്നു. ഈ കടലാസിലുള്ളതെല്ലാം ഞാനാടെന്ന് കണ്ടതാ. ഓരെ കാണാൻ നേതാക്കന്മാരൊക്കെ വന്നിട്ടിണ്ട്, ആ ചെക്കന് സമ്മാനം കൊടുക്കുന്നുണ്ട് പോലും”

ശംഭു

തമ്പുരാൻ ഉറങ്ങാൻ നേരത്ത് കോട്ടുവാ ഇടുന്നതാണത്രേ, ആ കൊടുംകാറ്റ് !. അത് സത്യമാണെങ്കിൽ ആശാരിമാരുടെ തമ്പുരാൻ സ്ഥിരം ഉറക്കമാണ്. കാരണം, ദിവസവും പത്തിരുപത് പ്രാവശ്യം,ഒച്ചയും ബഹളവും ഉണ്ടാക്കിക്കൊണ്ട് ആ കാറ്റ് വരാറുണ്ട്.

Latest Posts

error: Content is protected !!