ഞാൻ

എൻ്റെ പേര് എന്നിൽ നിന്ന് മായ്ക്കപ്പെട്ട ദിവസമായിരുന്നു അത്. തിരിച്ചറിയുന്ന അടയാളെങ്ങളെല്ലാം മാഞ്ഞ് എണ്ണവറ്റിക്കരിയുന്ന മണമുള്ള നിലവിളക്കിൻ നാളത്തിൽ ഉമ്മറത്തിണ്ണയിൽ ഒരു കാഴ്ചയായ് ഞാൻ കിടന്നു.

ഫാമിലി ബിസിനസ്

ശ്രീലക്ഷ്മി ചെറുക്കനെ സൂക്ഷിച്ചു നോക്കി. അവളുടെ നോട്ടം കണ്ടു ചെറുക്കന്റെ മുഖത്ത് പരിഭ്രമം തെളിഞ്ഞു. സോഫയുടെ കൈപ്പിടിയില്‍ അയാള്‍ മുറുക്കെപ്പിടിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ചിരി പൊട്ടി.

ഭൗതികാവശിഷ്ടം

“അടുത്ത തിങ്കളാഴ്ച ഒരു ബോഡി നാട്ടിലേക്ക് കൊണ്ടുപോകാനായി ഫ്ലൈറ്റ് ചാർട്ട് ചെയ്യണം. ഡീറ്റെയിൽസ് ഞാൻ പിന്നീട് അറിയിക്കാം.” അസഹ്യമായ വേദനയാൽ തിരിഞ്ഞു കിടക്കാനുള്ള ശ്രമത്തിനിടയിൽ രാമേട്ടൻ ഫോണിൽ സംസാരിക്കുന്ന മിർദാദിനെ നോക്കി ചിരിച്ചു.

നായാട്ടിൻ്റെ ഇരുൾവഴികൾ …

തേമ്പാവിൻ്റെ കിളരത്തിലുള്ള കവിട്ടയിൽ ഇരുളിൻ്റെ അനന്തതയിലേക്ക് കണ്ണുനട്ടിരുന്ന പൊക്കൻ പെട്ടെന്ന് മുന്നോട്ടാഞ്ഞ് കണ്ണും കാതും കൂർപ്പിച്ചു. അടുത്ത ക്ഷണത്തിൽ വിരലുകൾ വായിലോട്ട് കയറ്റി നാവിനെ മെരുക്കി മലയണ്ണാൻ ചിലയ്ക്കുന്നതു പോലെ മൂന്നു തവണ ശബ്ദമുണ്ടാക്കി.

മാലാഖമാരുടെ വിലാപങ്ങൾ

തുരുതുരാ വന്നുകൊണ്ടിരിക്കുന്ന വാട്ട്സാപ്പ് മെസേജുകളുടെ റിങ്ടോൺ കേട്ടുകൊണ്ട് അർജ്ജുൻ ഉറക്കത്തിൽ നിന്നെഴുന്നേറ്റു. ഫോണിൽ നഴ്സസ് ദിനാശംസകളുടെ ഒരു സാഗരം.

ശാരതേച്ചി

കുട്ടികൾ സ്കൂളിൽ നിന്നു വരുന്നതിനു മുൻപ് ഈ ഡ്രസ്സ് തയ്ച്ചു തീർക്കണം… അവലു നനച്ചു വയ്ക്കാം. അനുവിന് അവലിഷ്ടമാണ് ഇന്നും

ചൂട്ട്

അവൾ ഓടിക്കൊണ്ടിരുന്നു. കൂർത്ത കല്ലുകളിൽ തട്ടി പാദങ്ങൾ മുറിഞ്ഞ് ചോരയൊലിച്ചും പൊന്തക്കാടുകളെ വകഞ്ഞും മുന്നോട്ട് കുതിക്കുകയാണവൾ.

ചെമന്ന ചിരിപ്പാട്ടുകൾ

മുറിയാകെ വെയിൽ മുറ്റിയിട്ടും ജോയി മോൻ ഖുസ്ര് നല്ല ഉറക്കത്തിലാണ്. തെന്നിമുറിഞ്ഞു കൊണ്ടിരിക്കുന്ന സ്വപ്‌നങ്ങൾ കൂടെത്തന്നെ പൂവിട്ടു കൊണ്ടിരിക്കുന്നുണ്ട്.

സങ്കടപ്പെയ്ത്ത്

ഇന്നത്തെ പകലും അവസാനിക്കുന്നു. അസ്തമയ സൂര്യനെ തഴുകി തലോടി യാത്രപറയുന്ന കടലമ്മ. വേർപാടിന് ഒരു രാത്രിയുടെ ദൂരമേ ഉള്ളൂ എങ്കിലും അവർക്ക് പരസ്പരം ഒരുപാട് പറയാനുള്ളത് പോലെ.

മുടി വളർത്തലിന്റെ ദാർശനിക മാനങ്ങൾ

മുടി വളർത്താൻ 'അമ്മ സമ്മതിച്ചപ്പോൾ അയലത്തെ മല്ലിക ചേച്ചിയാണ് പറഞ്ഞത് : "മൂന്നു മാസം കൂടുമ്പോൾ മുടി മുറിക്കണം, അപ്പോൾ മുടി നന്നായി വളരും."

Latest Posts

error: Content is protected !!