പ്രകൃതിയുടെ സ്പന്ദനങ്ങൾ

പെരുമഴക്കാലത്തിന്റെ ഈറനണിഞ്ഞ സായാഹ്നത്തിൽ, ഗേറ്റിനു മുന്നിലെ ഇലകൾ വീണുകിടക്കുന്ന ഇടവഴിയിലേക്ക് നോക്കി ഏറെ നേരം നിന്നു. വയസ്സ് അമ്പത് കഴിഞ്ഞു; ജീവിതത്തിന്റെ കറുപ്പും വെളുപ്പും കണ്ടറിഞ്ഞ കാലത്തിനിപ്പുറം ഇടവഴിയിലെ മൺമതിലിൽ വളർന്നു നിൽക്കുന്ന മഷിചെടികളിലേക്ക് നോക്കി.

ബോഡി

എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാനാദ്യം ചെയ്തത് മുന്നിൽ കണ്ട ടെലിഫോൺ ബൂത്തിൽ നിന്ന് ഞാൻ ഇന്ത്യയിൽ വന്നിറങ്ങിയ കാര്യം വീട്ടുകാരെ വിളിച്ചറിയിക്കലായിരുന്നു.

ഉപ്പും നനവും

കൂറ്റൻ പാറക്കെട്ടിന് മുകളിൽ, നിലാവ് പുതച്ചുനിന്ന സെലീനയുടെ ശരീരത്തിലൂടെ കടൽക്കാറ്റ് അലസമായി ഒഴുകി നടന്നു. താഴെ, ഉയരത്തിൽ പൊങ്ങുന്ന തിരമാലകൾ കറുത്ത പാറക്കെട്ടിലേക്ക് വെള്ളനുരകൾ വാരിയെറിഞ്ഞ് പരിഹാസച്ചിരി വിതറി. കറുത്ത പാറകളുടെ മൗനത്തിനുമേൽ നീലക്കടൽ നൂറ്റാണ്ടുകളായി നടത്തുന്ന അധിനിവേശം പോലെ അതൊരു കാലത്തിന്റെ ആവർത്തിക്കുന്ന സാക്ഷ്യമായി അവൾക്ക് തോന്നി.

ശേഷം

താഴ് വാരത്തു നിന്നും മെല്ലെ മലമ്പാതയിലേക്കു കാറ് പ്രവേശിച്ചു. പോകേണ്ടുന്നത് മലമുകളിലേക്കാണ്. വളരെക്കുറച്ചു വീടുകൾ കൃഷിയിടങ്ങൾക്കിടയിൽ ചിതറിക്കിടപ്പുണ്ട്. തട്ടുതട്ടായി തിരിച്ച പാടങ്ങൾ പച്ച പുതച്ചു കിടക്കുന്നു. കയറ്റം കയറിവന്ന ക്ഷീണം കൊണ്ടാവും കാറ് ഒരു ഇരമ്പലോടെയാണ് മലമുകളിലേക്ക് എത്തിയത്. ഒരു പോസ്റ്റ് ഓഫീസും അതിനോടു ചേർന്ന ചായക്കടയും ഒരു ചെറിയ അനാദിക്കടയും മാത്രമുള്ള ഒട്ടും തിരക്കില്ലാത്ത ഈ ഗ്രാമത്തിലെത്തിയാൽ ആർക്കും തോന്നും കാലം ഇവിടെ നിശ്ചലമാക്കപ്പെട്ടിരിക്കുന്നുവെന്ന്.

പാപ്പനും പന്നിയും

കാട്ടുപന്നി വീണ്ടും കാടിറങ്ങി . മണ്ണിലെന്തോ കളഞ്ഞു പോയത് കണ്ടെടുക്കാനെന്ന പോലെ പാമ്പിന്‍പൊത്ത് മൂക്കും വീര്‍പ്പിച്ച് അത് മണത്ത് മണത്ത്  നടന്നുവന്നു. 

തിരികെയെത്തും വരെ

സ്വപ്നങ്ങളാണ് അടുത്തകാലത്ത് അവളെ കൂടുതൽ അസ്വസ്ഥയാക്കിയത്. ആദ്യമൊക്കെ അവൾ അവയെ വെറും സ്വപ്നങ്ങളായി കണ്ടു. പക്ഷെ പലതും വളരെ ഭയപ്പെടുത്തുന്നതും അവളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതും ആയിത്തീർന്നു. രാത്രിയിലെ ഉറക്കക്കുറവ് പകലിലെ ജോലികളിൽ ശ്രദ്ധിക്കുന്നതിന് പലപ്പോഴും തടസ്സമായി. ശാരീരിക ക്ഷീണവും പുറമെ.

ചെന്താര

ഉച്ചക്ക് ഒണക്കമീഞ്ചാറും കൂട്ടി ചോറു ബയിച്ച് തുണികളുമായി ചെന്താര പുഴയിലേക്ക് വരും. തുണികൾ നനച്ചു വിശാലമായ പാറയിൽ ആറാനിട്ട് കരയിൽ നിൽക്കുന്ന പച്ചിലക്കൂട്ടത്തിലെ അമ്മകറമ്പി പറിച്ചു കല്ലിൽ ഉരച്ചു പതച്ചു തലയിൽ തേച്ചുകഴുകുമ്പോൾ ചെറിയ ചൊറിച്ചിലുണ്ടാകുമെങ്കിലും വെള്ളത്തിലൊന്നു മുങ്ങിനിവരുമ്പോൾ അതങ്ങു മാറും.

കാക്കകൾ

പരിചിതനായ കോഫിമേക്കർ പാൽപ്പതയിൽ വരച്ചിട്ട ചോക്ലേറ്റ് നിറമുള്ള പ്രണയച്ചിഹ്നങ്ങൾ തുളുമ്പാതെ നിന്ന കാപ്പുചീനോ കോഫിയുടെ കപ്പുകൾക്ക് ഇരുപുറവും ശലഭയും സൗഭഗും ഇരുന്നു.

ഹസീന ഫുഡീസ്

ഏപ്രിൽ മാസം യുഎഇ യിൽ ചൂട് തുടങ്ങുന്നതേയുള്ളു. സ്‌കൂൾ വെക്കേഷനായതിനാൽ കുടുംബം നാട്ടിലേക്ക് പോയപ്പോൾ റൂമിൽ ഞാൻ ഒറ്റക്കായി. ജോലിയിലെ തിരക്ക് കാരണം അവരെ ഇടക്കൊന്ന് വിളിക്കാൻ തന്നെ മറന്നുപോകുന്നു. അവധി ദിവസമായതിനാൽ വൈകി എഴുന്നേൽക്കുന്നത് സുഖമുള്ള കാര്യമാണ്

വേറിട്ടൊരിടം

അഡ്വക്കേറ്റ് ഗണപതി അയ്യർ കയ്യിലിരുന്ന നിയമപുസ്തകം മാറ്റി മുൻപിലിരിക്കുന്ന കൊച്ചു പയ്യനെ നോക്കി. തന്റെ മൂത്തമകൾ അമ്മാളു എന്ന വിളിക്കുന്ന ആര്യയുടെ മകനായ അമ്പുവിന്റെ പ്രായം എട്ടു വയസ്സ് കാണും. സാധാരണ കക്ഷികളെയൊ കൂടെ വരുന്നവരെയോ ഒന്നും തന്നെ അയാൾ തന്റെ ക്യാബിനിൽ സ്ഥിരമായി ഇരുത്താറില്ല.

Latest Posts

error: Content is protected !!