ദുർഗ മനോജ്
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 6
മനഃശാസ്ത്രത്തിൽ Learned Helplessness എന്ന ആശയമുണ്ട്. തുടർച്ചയായി പരാജയങ്ങൾ അനുഭവിച്ചാൽ, പിന്നീട് വിജയിക്കാനുള്ള സാധ്യത ഉണ്ടായാലും ചിലർ ശ്രമിക്കാൻ മടിച്ചേക്കാം. ന്യൂറോപ്ലാസ്റ്റിസിറ്റിയുടെ ഒരു സാധ്യത ഇവിടെ ആരംഭിക്കുന്നു. ഭയന്നു നിൽക്കുന്ന പഴയ അനുഭവത്തെ, പുതിയ അനുഭവങ്ങൾ, ചെറിയ വിജയങ്ങൾ, സ്ഥിരമായ പരിശീലനം എന്നിവയിലൂടെ ക്രമേണ മാറ്റിയെടുക്കാനാകും എന്നു പഠനങ്ങൾ കാണിച്ചുതരുന്നു.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 5
പുതിയ ശീലങ്ങൾ രൂപപ്പെടുമ്പോൾ പലപ്പോഴും വലിയ ഫലങ്ങൾ ഉടൻ സംഭവിക്കണമെന്നില്ല. എന്നാൽ സ്ഥിരമായ പരിശീലനം തലച്ചോറിൽ ക്രമേണ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അതുകൊണ്ട് ചെറിയ പുരോഗതിയെ വിലമതിക്കേണ്ടത് ആ വിധത്തിലാണ്. പുറത്ത് ഫലം വൈകിയാലും, ഉള്ളിൽ മാറ്റം നടക്കുന്നുണ്ട് എന്നതിലാണ് കാര്യം.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് -4
ഉൾക്കാഴ്ച്ചയാണു പ്രധാനം
രണ്ടു കല്ലുവെട്ടുകാർ
ഒരു യാത്രക്കാരൻ വഴിമദ്ധ്യേ ഒരു വലിയ ക്ഷേത്രത്തിന്റെ നിർമ്മാണസ്ഥലത്ത് എത്തി. അവിടെ ജോലി ചെയ്യുന്ന...
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 3
മനഃശാസ്ത്രത്തിൽ Rumination എന്നൊരു പദമുണ്ട്. ഒരു സംഭവത്തെക്കുറിച്ച് മനസ്സിൽ നിരന്തരം ചിന്തിക്കുന്ന ശീലമാണത്. ഒരു പ്രശ്നം പരിഹരിക്കാൻ അതിൻ്റെ പരിഹാരത്തെക്കുറിച്ചു ചിന്തിക്കുന്നത് നല്ലതാണ്. എന്നാൽ അതേ സംഭവം വീണ്ടും വീണ്ടും അനുഭവിക്കുന്നതുപോലെ മനസ്സിൽ ഓർത്തെടുക്കുന്നത് സമ്മർദ്ദവും ഉത്കണ്ഠയും വർധിപ്പിക്കും.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 2
എല്ലാ മനുഷ്യരുടേയും ഉള്ളിൽ രണ്ടു ചെന്നായ്ക്കളുണ്ട്. ഒന്നു സ്നേഹത്തിന്റെയും കരുണയുടെയും ക്ഷമയുടെയും ധൈര്യത്തിന്റെയും ചെന്നായ. മറ്റൊന്നു ഭയത്തിന്റെയും കോപത്തിന്റെയും അസൂയയുടെയും നിരാശയുടെയും ചെന്നായ. അവ രണ്ടും എല്ലാ ദിവസവും പരസ്പരം പോരാടിക്കൊണ്ടിരിക്കുകയാണ്.
പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 1
ന്യൂറോപ്ലാസ്റ്റിസിറ്റി എന്നത് നമ്മുടെ തലച്ചോറിന് പുതിയ നാഡീബന്ധങ്ങൾ സൃഷ്ടിക്കാനും പഴയവ ശക്തിപ്പെടുത്താനോ ദുർബലമാക്കാനോ ഉള്ള കഴിവാണ്. നമ്മൾ ഒരു ചിന്തയോ ശീലമോ ആവർത്തിക്കുമ്പോൾ, അതുമായി ബന്ധപ്പെട്ട നാഡീപാത കൂടുതൽ കാര്യക്ഷമമാകുന്നു. അതുകൊണ്ടാണ് ശീലങ്ങൾ ആദ്യം ബുദ്ധിമുട്ടായും പിന്നീട് സ്വാഭാവികമായും തോന്നുന്നത്.
സുഭദ്ര എന്ന സമുറായ്
സമുറായ് ജീവിക്കുന്നത് അവന്റെ പ്രഭുവിനു വേണ്ടിയാണ് മാത്രമാണ്, മരിക്കുന്നതും. നോക്ക് സുഭദ്രേ, നീയൊരു സമുറായ് ആകണം.
ഒരു കർമയോഗിനിയുടെ തേജസുറ്റ ജീവിതം
മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന ജന്മം കൊണ്ട് പാശ്ചാത്യയും കർമം കൊണ്ട് പൗരസ്ത്യയുമായ നിവേദിതയെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും രചിക്കപ്പെട്ടിട്ടില്ല. ശ്രീരാമകൃഷ്ണന്റെ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായി ഭാരതഭൂമിക്ക് വേണ്ടി ഇവിടേക്ക് കടന്നുവന്ന് ഒടുവിൽ 1911 ഒക്ടോബർ 13 ന് ശരീരമുക്തയായ മഹതി...
അമ്മച്ചൂട്
"തൊട്ടു പോകരുതെന്റെ കുട്ടീനെ. അഹമ്മതി അത്രയ്ക്കോ?"
ദേവിയുടെ ഭാവമാറ്റത്തിൽ ഞെട്ടിത്തരിച്ച ഛിന്നമസ്ത ഉടലൊന്ന് വെട്ടിച്ച് പ്രദക്ഷിണ വഴിയിൽ നാഗയക്ഷിക്ക് മുന്നിൽവെച്ച് ഒരു ചുഴലി പോലെ കുതിച്ചു പൊങ്ങി. ഛിന്നമസ്ത മാത്രമല്ല ചുടുചോര നുണയാൻ കാത്തു...
നവമാധ്യമങ്ങളും മലയാളസാഹിത്യത്തിന്റെ ഭാവിയും
വായന മരിക്കുന്നു എന്ന പരിദേവനങ്ങള്‍ക്കിടയില്‍ അതിന്റെ കാരണം അന്വേഷിക്കുന്നവര്‍ ചെന്നെത്തി നില്‍ക്കുക നവമാധ്യമങ്ങള്‍ എന്ന ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റ് ലോകത്താണ്. ബ്ലോഗുകള്‍, ഫേസ്ബുക്ക്, വെബ്‌സൈറ്റുകള്‍ എന്നിവ ചേരുന്ന നവമാധ്യമങ്ങള്‍ മലയാളസാഹിത്യത്തില്‍ ചെലുത്തുന്ന സ്വാധീനം ഇപ്പോള്‍...















