പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! -7
രാവിലെ 6 ഇറങ്ങണമെന്ന് കരുതി കിടന്നുവെങ്കിലും രാവിലെ അതിഭീകര മഴ, യാത്ര തടസ്സപ്പെടുത്തി!
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 11
ബന്ദിപ്പൂരിലേക്ക് കയറിയതേയുള്ളു. 500 എണ്ണമെങ്കിലും വരുന്ന മാൻ കൂട്ടം പുല്ലുമേയുന്നു, ഒരു കൂസലുമില്ലാതെ. എന്റെ ശ്വാസം നിന്നു പോയി, ഒരു മിനിറ്റ്! മൃഗശാലയിലെ കൂടുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലേ അവയെ മുമ്പ് കണ്ടിട്ടുള്ളു. പിന്നെ കാഴ്ചയുടെ പൊടിപൂരമായിരുന്നു.
ചേരമാൻ പെരുമാളിന്റെ നാട്ടിലൂടെ ഒരു യാത്ര – 4
മരുഭൂമിയിലൂടെയുള്ള യാത്ര തുടർന്നു. ഒട്ടകങ്ങളും ഉച്ചമയക്കത്തിന്റെ ആലസ്യത്തിലായിരുന്നെന്ന് തോന്നി മടി പിടിച്ചുള്ള അവരുടെ നില്പ് കണ്ടപ്പോൾ. സലാലയിലെ മരുഭൂമിയുടെ നടുവിലൂടെ യാത്ര ചെയ്യുന്നതിനിടെ കാണാനാവുന്ന മറ്റൊരു കാഴ്ചയാണ് നിത്യഹരിത താഴ്വാരമായ വാദി ദർബാത്ത് (Wadi Darbat).
പോകൂ മുന്നോട്ട്, ഒപ്പം ഞാനുമുണ്ട്! – 10
ഇന്ന് ഒരാശ്വാസ ദിനമാണ്. കാരണം ബൈക്ക് യാത്രയോ, അതിന്റെ പാർക്കിങ്ങോ, സ്ഥലം തപ്പിപ്പിടിക്കാനുള്ള ഓട്ടമോ, ട്രാഫിക്കോ ഒന്നുമില്ല. ഓൺലൈനിൽ പരതിക്കിട്ടിയ ടൂറിസം പാക്കേജുകളുടെ ഭാഗമായി ബസിലാണ് ഇന്ന് മൈസൂർ കാണാനിറങ്ങിയത്.
കമീനോ സാൻറ്റിയാഗോ – 16
അങ്ങകലെനിന്നും പൊൻവെളിച്ചം അലയായ് വരുന്നു. ഞാൻ ഭാണ്ഡം മുറുക്കി ഇനിയും തെളിഞ്ഞിട്ടില്ലാത്ത പാതയിലൂടെ നടത്തമാരംഭിച്ചു. കയറിക്കൊണ്ടിരുന്ന മലയുടെ മറുവശത്ത് ഇപ്പോഴും ഇരുട്ടാണ്. വഴിവിളക്കുകൾ വഴികാട്ടുന്ന ആ പാതയോരത്ത് പാറകൾക്ക് ഇടയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ തടകെട്ടി അതിൽ ഒരു പൈപ്പ് ഘടിപ്പിച്ചിരിക്കുന്നതായി ശദ്ധയിൽപെട്ടു.
കമീനോ സാൻറ്റിയാഗോ – 17
അലാർഷ് ഇന്ന് ഇവിടെ ഒരു ആൽബർഗിൽ കൂടണയുകയാണ്. സമയം നാലുമണി ആവുന്നതേയുള്ളു. ഞാൻ ഇനിയും അൽപ്പം നടക്കാൻതന്നെ തീരുമാനിച്ചു. പക്ഷെ അതിനുമുൻപായി ഒന്ന് ശുചിമുറി ഉപയോഗിച്ചു നോക്കണം. ആ ഉദ്ദേശത്തോടെ ഒരു കഫെയിൽ കയറി.
ഉദയസൂര്യൻ്റെ നാട്ടിലൂടെ – 6
ഇപ്പോഴും അപകടം ഒഴിഞ്ഞിട്ടില്ല. ഒരു വർഷം കുറഞ്ഞത് പത്തിരുന്നൂറുപേർ ഈ വനത്തിൽ മരണത്തിനു കീഴടങ്ങുന്നുണ്ട്. അവർ ഭൂരിപക്ഷവും ആത്മഹത്യ ചെയ്യുന്നതല്ലേ എന്നു വാദിച്ചാൽ പോലും ഒരു പ്രത്യേക സമയത്ത് ജീവിതം അവസാനിപ്പിച്ച ആത്മാക്കൾ വിഹരിക്കുന്ന കാട് എന്ന ചിന്ത ഒരു നിമിഷം പോലും ആ കാടിനുള്ളിൽ അതിജീവിക്കാൻ പ്രതിബന്ധമാണ്.
നൈലിൻ്റെ നാട്ടിൽ – 3
എനിക്ക് ജീവിതമുള്ള കഥകൾ കേൾക്കാനാണിഷ്ടം. ഞാൻ കഥകൾക്കു പിന്നാലെ പോകുന്നു. ഇന്നൊരു പുതിയ ദിവസമാണ്, അലക്സാണ്ട്രിയയിലെ കാഴ്ചകൾ കാണാനൊരു മനോഹരമായ പ്രഭാതം കൂടി.
ഫോർട്ട് എഡ്മണ്‍ഡണിലെ പൂർവികർ
നീർമിഴിപ്പൂക്കൾ എന്ന കഥാസമാഹാരത്തിലൂടെ ഭാവനയുടെ പുതുവഴികളിലൂടെ യാത്ര ചെയ്ത കുഞ്ഞൂസ് എന്ന എഴുത്തുകാരി മഞ്ഞു പുതച്ച കാനഡയിലെ യാത്രാനുഭവങ്ങൾ എഴുതുന്നു.
കാനഡയുടെ തെക്കൻ ഭൂപ്രദേശമായ ടൊറൊന്റൊയിൽ നിന്നും ഏകദേശം മൂവായിരം കിലോമീറ്ററുകൾ സഞ്ചരിച്ച്, പടിഞ്ഞാറൻ...
ചരിത്രത്തിന്റെ സിൽക്കു നൂലിഴകളാൽ നിർമ്മിക്കപ്പെട്ട ഒരിടം
“ഇതാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എഴുത്തുകാരന്റെ പേരിലുള്ള സ്ട്രീറ്റ്” എറിക്ക പറഞ്ഞു. “ചിങ്ക്ഹിസ് സ്ട്രീറ്റ്, ഞങ്ങൾ കിർഗുകളുടെ അഭിമാനമായ കഥാകാരൻ ചിങ്ക്ഹിസ് ഐത്മറ്റോവവിന്റെ (Chinghiz Aitmatov) പേരിലുള്ള പാത”....















