Home കഥാവിചാരം

കഥാവിചാരം

കഥാവിചാരം -20 : ‘സ്കൂൾ ഡയറിയിലെ ചില താളുകൾ’ – അയ്മനം ജോൺ

2024ലെ മാധ്യമം വാർഷിക പതിപ്പിൽ ശ്രീ അയ്മനം ജോണിന്റെ 'സ്കൂൾ ഡയറിയിലെ ചില താളുകൾ' എന്നൊരു കഥയുണ്ട്. പറക്കും നിഴൽ, കിണറ്റുകരയിലെ മാക്കാച്ചി, പായൽക്കുളം, ഏകാംഗപ്രണയം, വാനൊലി നിലയം, കണക്കു പരീക്ഷ എന്നീ തലക്കെട്ടുകളിൽ 6 കുഞ്ഞിക്കഥകൾ.

കഥാവിചാരം-5 : നമുക്കിടയിലെ പകൽ ( അഖില കെ എസ് )

നമുക്കിടയിലെ പകലിൽ എത്രയെത്ര സ്വപ്നങ്ങളാണ് ഊർന്നു വീഴുന്നത്!! സ്വപ്നത്തിലെന്നവണ്ണം ചില ജീവിതങ്ങൾ പെട്ടെന്നങ്ങ് തീർന്നു പോകുന്നു. ഒരു ഫ്ലാഷ് ബാക്ക് പോലെ ചിലവ ഓർമ്മയിൽ തങ്ങിനിൽക്കുന്നു.

കഥാവിചാരം-17 : ആനിയും മരിയയും അത്തിമറ്റത്തെ വീടും – വി കെ ദീപ

ജോസഫ് മുണ്ടശ്ശേരി പുരസ്കാര ജേതാവും ബാലസാഹിത്യകാരിയും പ്രശസ്ത ചെറുകഥാകൃത്തുമായ ശ്രീമതി വി.കെ.ദീപയുടെ മനോഹരമായ കഥയാണ് "ആനിയും മരിയയും അത്തിമറ്റത്തെ വീടും".

കഥാവിചാരം – 23 :  ദൈവമേ നീ ആർക്ക് കൂട്ട് പോയിരിക്കുന്നു….? – സതീഷ് ബാബു പയ്യന്നൂർ

അകാലത്തിൽ വിട പറഞ്ഞ പ്രശസ്ത എഴുത്തുകാരൻ ശ്രീ.സതീഷ് ബാബു പയ്യന്നൂരിന്റെ "ദൈവമേ നീ ആർക്ക് കൂട്ടു പോയിരിക്കുന്നു? "എന്ന ചെറുകഥയിലെ ഈ ഭാഗം വെറുമൊരു കഥാസന്ദർഭം മാത്രമല്ല, ഇന്നത്തെ സമൂഹത്തിന്റെ നേർച്ചിത്രമാണ്. വീടുണ്ടായിട്ടും “വീട് പോലെ” തോന്നാത്ത അവസ്ഥ പലർക്കും പരിചിതമാണ്. അവിടെ സ്നേഹമോ ആശ്വാസമോ ഇല്ല. പലരും മാനസികമായ അകലം പാലിക്കുന്നു.

കഥാവിചാരം -22 : ലോകം ഒരു ചെറിയ പട്ടണമാണ് -മധുപാൽ

'ഒരുപാട് ജീവിതം കണ്ടയാൾ ' എന്നു പറഞ്ഞാലും ഒരുവന് ആ അനുഭവങ്ങളെ കഥാരൂപത്തിൽ ആവിഷ്കരിക്കാൻ സാധിക്കണമെന്നില്ല. ഭാഷാപരതയും, കൽപ്പനാ ശക്തിയും, പാത്രാവിഷ്കാരങ്ങളും ഇല്ലാതെ അനുഭവങ്ങളെ സൃഷ്ടിപരമായി അവതരിപ്പിക്കാൻ സാധിക്കില്ല. അങ്ങനെയുള്ള രചന സാധാരണ ഓർമ്മകളുടെ വിവരണം ആയി മാത്രം ഒതുങ്ങിപ്പോകും.

കഥാവിചാരം-15 : സുദീപ് ടി ജോർജിന്റെ ‘ഹുഡുഗി ‘

മലയാള ചെറുകഥയിൽ തന്റേതായ ഒരിടം കണ്ടെത്തിയ കഥാകൃത്ത് ശ്രീ. സുദീപ്. ടി. ജോർജിന്റെ സമകാലിക മലയാളത്തിൽ വന്ന "ഹൂഗുഡി" എന്ന ചെറുകഥയിലെ കഥാപാത്രമാണ് ശ്രീനിവാസ. കർണാടകയാണ് കഥയുടെ തട്ടകം.

കഥാവിചാരം -1 : ദേശീയമൃഗം ( സന്തോഷ് ഏച്ചിക്കാനം)

കടുവ കാടു വിട്ടിറങ്ങി. നാട്ടുകാർ ഭയപ്പാടിലാണ്. പക്ഷേ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സുരേന്ദ്രൻ നായർക്ക് കടുവയെ പിടിക്കുന്നത് ഇഷ്ടമില്ല. കാരണംകടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്.

കഥാവിചാരം -18 : മനുഷ്യാലയ ചന്ദ്രിക – കെ രേഖ

വിവാഹമോചിതരാവാൻ രജിസ്ട്രാർ ഓഫീസിലെത്തിയ ദീപുവിന്റെയും അഞ്ജനയുടെയും ജീവിതത്തിലെ കുറച്ച് മണിക്കൂറുകളാണ് കഥയായി പരിണമിച്ചത്. കഥയിൽ പറയും പോലെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മനസ്സ് ചേമ്പില പോലെയാവും.

കഥാവിചാരം -21 : നാഗപ്പുഴ – ബിജോയ് ചന്ദ്രൻ

പുഴയുടെ പശ്ചാത്തലത്തിൽ സമകാലിക മലയാളം വാരികയിൽ പ്രിയ കഥാകൃത്ത് ശ്രീ. ബിജോയ് ചന്ദ്രൻ എഴുതിയ കഥയാണ് 'നാഗപ്പുഴ'. പ്രകൃതിയുടെ സംഗീതാത്മകമായ രൂപത്തോടൊപ്പം മഴയുടെ ഭാരവും പുഴയുടെ ഭീഷണിയും അനിശ്ചിതത്വവും ഒരുമിച്ച് ചേർന്ന ഇതിവൃത്തം.

കഥാവിചാരം-4 : മോള് ( എസ് ആർ ലാൽ )

ഗ്രന്ഥാലോകത്തിൽ വന്ന ശ്രീ.എസ്.ആർ ലാലിന്റെ 'മോള് 'എന്ന കഥയുടെ ഇതിവൃത്തം ഇതുപോലെ ചിലരുടെ യാത്രകളും ജീവിതവും യാദൃശ്ചികതകളുമൊക്കെത്തന്നെയാണ്.

Latest Posts

- Advertisement -
error: Content is protected !!