കഥാവിചാരം-11 : ‘ഓർവ്വ് ‘ (സാബു ഹരിഹരൻ )
ഓർക്കാൻ ആരെങ്കിലും ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ആ ഭാഗ്യത്തെക്കുറിച്ച് അറിയാതെ പോകുന്നതാണ് ഏറ്റവും വലിയ നിർഭാഗ്യം. ജീവിതത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങളിൽ എത്തുമ്പോൾ സുന്ദരമായ ഓർമകൾ മാത്രമാവും സമ്പാദ്യം.
കഥാവിചാരം -1 : ദേശീയമൃഗം ( സന്തോഷ് ഏച്ചിക്കാനം)
കടുവ കാടു വിട്ടിറങ്ങി. നാട്ടുകാർ ഭയപ്പാടിലാണ്. പക്ഷേ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ സുരേന്ദ്രൻ നായർക്ക് കടുവയെ പിടിക്കുന്നത് ഇഷ്ടമില്ല. കാരണംകടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്.
കഥാവിചാരം-12 : ‘വള്ളിമുല്ല ‘ ( മജീദ് സെയ്ദ് )
ചില ജീവിതങ്ങൾ കഥയിലൂടെ നാം വായിച്ചറിയുകയും അനുഭവിച്ചു തീർക്കുകയുമാണ്. തികച്ചും അപരിചിതരായ ചില മനുഷ്യരുടെ ലോകവും അവരുടെ ജീവിതവും സംസ്കാരവും ഇല്ലായ്മകളും വല്ലായ്മകളും നിലവിളികളും നമുക്കൊപ്പം ചേരുമ്പോൾ ചില സമസ്യകൾ പൂരിപ്പിക്കാനാവാതെ മനസ്സിലവശേഷിക്കും .
കഥാവിചാരം-2 : കോന്ദ്ര ( ഇളവൂർ ശശി )
പഴയകാലത്തെ ഉച്ചനീചത്വങ്ങളുടെ അടയാളങ്ങൾക്കൊപ്പം വറ്റിപ്പോയ നന്മയുടെ സന്ദേശം കൂടി പേറുന്നു ഈ കഥ. ഭാഷാലാളിത്യമാണ് ഇളവൂർ കഥകളുടെ പ്രത്യേകത. ജീവിതഗന്ധിയായ ഒരു കൂട്ടം കഥകളുടെ സമാഹാരമാണ് 'കോന്ദ്ര' എന്ന പേരിൽത്തന്നെ പുറത്തിറങ്ങിയത്.
കഥാവിചാരം-13 : ‘നായാട്ട്’ ( എസ്സ്. ദേവമനോഹർ)
കാടും കാട്ടിലെ ഇരുളും കാട്ടുജീവികളും അവരുടെ സാമ്രാജ്യവും നമ്മെ നിഷ്കളങ്കമായ അവരുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. പ്രകൃതിയേയും സഹജീവികളെയും വേട്ടയാടുക എന്നുള്ളതും ഇരയെ ക്ഷീണിപ്പിച്ചു പിടിക്കുക എന്നുള്ളതും മനുഷ്യന്റെ വിനോദമായി മാറിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വായനക്കാരുടെ മനസ്സിൽ ഈ കഥകൾ വലിയ വിക്ഷുബ്ധതയാണ് സൃഷ്ടിക്കുന്നത്.
കഥാവിചാരം-3 : പരിഹാര സ്തുതികൾ ( ഉണ്ണികൃഷ്ണൻ കിടങ്ങൂർ )
ഭാഗം ഒന്നിൽ പോലീസുകാരൻ കഥ പറഞ്ഞു തുടങ്ങുന്നു. അയർലണ്ടിൽ നിന്നും നാട്ടിലെത്തുന്ന പഴയ സഹപാഠി മെറ്റിൽഡക്കുവേണ്ടി ലീവെടുക്കുന്ന അയാൾ ഒരു ദിവസം രാത്രി 'വെളീന്നു നിലാവ് കലങ്ങിയ രാത്രിയും പാലപ്പൂവിന്റെ മണവും' ആസ്വദിച്ചുകൊണ്ട് അവൾക്കൊപ്പം ചെലവിടുന്നു.
കഥാവിചാരം -14 : ‘അമോർ’ ( വി. ദിലീപ് )
കാമുകിയായും ഭാര്യയായും ഇവാ അനുഭവിച്ച പീഡനങ്ങളുടെയും മാനസിക സംഘർഷങ്ങളുടെയും ഹൃദയസ്പർശിയായ വിവരണമാണ് ശ്രീ. വി ദിലീപിന്റെ 'അമോർ' എന്ന ചെറുകഥ.
കഥാവിചാരം-4 : മോള് ( എസ് ആർ ലാൽ )
ഗ്രന്ഥാലോകത്തിൽ വന്ന ശ്രീ.എസ്.ആർ ലാലിന്റെ 'മോള് 'എന്ന കഥയുടെ ഇതിവൃത്തം ഇതുപോലെ ചിലരുടെ യാത്രകളും ജീവിതവും യാദൃശ്ചികതകളുമൊക്കെത്തന്നെയാണ്.
കഥാവിചാരം-15 : സുദീപ് ടി ജോർജിന്റെ ‘ഹുഡുഗി ‘
മലയാള ചെറുകഥയിൽ തന്റേതായ ഒരിടം കണ്ടെത്തിയ കഥാകൃത്ത് ശ്രീ. സുദീപ്. ടി. ജോർജിന്റെ സമകാലിക മലയാളത്തിൽ വന്ന "ഹൂഗുഡി" എന്ന ചെറുകഥയിലെ കഥാപാത്രമാണ് ശ്രീനിവാസ. കർണാടകയാണ് കഥയുടെ തട്ടകം.
കഥാവിചാരം-5 : നമുക്കിടയിലെ പകൽ ( അഖില കെ എസ് )
നമുക്കിടയിലെ പകലിൽ എത്രയെത്ര സ്വപ്നങ്ങളാണ് ഊർന്നു വീഴുന്നത്!! സ്വപ്നത്തിലെന്നവണ്ണം ചില ജീവിതങ്ങൾ പെട്ടെന്നങ്ങ് തീർന്നു പോകുന്നു. ഒരു ഫ്ലാഷ് ബാക്ക് പോലെ ചിലവ ഓർമ്മയിൽ തങ്ങിനിൽക്കുന്നു.