ഫിക്ഷന്റെ കാലം കഴിഞ്ഞു, ഇനി നോവൽ ഫാക്ഷൻ
ഒർട്ടെഗാ ഗാസറ്റ് നോവൽ മരിച്ചുവെന്ന് വിധിയെഴുതുന്നത് 1925 ലാണ്. ഭാവന നോവലിൽ കടന്നു വരുന്നതിനോടുള്ള വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ചരിത്ര വസ്തുതകൾ മാത്രം ഉൾക്കൊള്ളുന്ന ഇടമാണ് നോവലിന്റേത് എന്ന ധാരണയെ തിരുത്തികൊണ്ട്...
അലയുന്ന, കാത്തിരിക്കുന്ന രണ്ടുപേർ
കുൻസാങ് ചോദന്റെ ‘ഒരു തെരുവ് നായുടെ കഥ’ എന്ന ഭൂട്ടാണി നോവലും സെയ്‌ജിറോ കോയാമാ സംവിധാനം ചെയ്ത ‘ഹാച്ചിക്കോ’ എന്ന ജാപ്പനീസ് സിനിമയും അജ്ഞാതമായ ഏതോ ബന്ധങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. മരിച്ച ഒരു മനുഷ്യൻ...
ഏതു പുന:ർജന്മത്തിൻ തണൽ തേടി പോയി
ഒരു വസന്ത നക്ഷത്രം പോലെ തെളിമയോടെ മിന്നി പൊടുന്നനെ അസ്തമിച്ച കവിയാണ് അസ്‌മോ പുത്തൻചിറ. ഒറ്റപ്പെടലിന്റെയും നിരാസത്തിന്റെയും പരാജയത്തിന്റെയും ധ്വനികളിൽ കവിത എഴുതിയ അദ്ദേഹം സ്നേഹത്തിന്റെയും കരുതലിന്റെയും കൈനീട്ടിപിടിച്ചാണ് സൗഹൃദ കൂട്ടങ്ങളിൽ നിറഞ്ഞു...
വാക്കുകള്‍ മരിച്ച താഴ്‌വരയ്ക്കു ചാരെ
റൈറ്റേഴ്‌സ് ബ്ലോക്ക് എഴുത്തുകാരന്റെ സൂര്യഗ്രഹണമാണ്. ആത്മാവിന്റെ വെളിച്ചമെല്ലാം കെട്ട്, ചിന്തയുടെ ചാക്കുനൂല്‍ക്കെട്ട് പൊട്ടി, വിഷാദത്തിന്റെ അമ്ലം തികട്ടി, ഏകാന്തതയുടെ ഇത്തിരിത്തുരുത്തില്‍ ചടഞ്ഞിരിക്കുന്ന കാലം.
കോളറ കാലത്തെ ഗന്ധവിസ്മയങ്ങൾ
ജീവനെ പുതുക്കികൊണ്ടിരിക്കുന്നത് മരണമെന്ന ഉറയൂരലാണ്. മരണം ജീവന്റെ പൂർണ്ണ വിരാമമാണെന്ന ഭയമാണ് ഒരുപക്ഷെ മനുഷ്യന്റെ എല്ലാ ചെയ്തികളുടെയും അടിസ്ഥാന സ്വഭാവമെന്നു പറയാം.
വിശ്വ വിഖ്യാതമായ കോളറ കാലത്തെ പ്രണയം ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ മികച്ച...
നിഴലും നിലാവും യുദ്ധം ചെയ്യുമ്പോൾ
ഇഷ്ടമുള്ള ഒരാൾ തൊട്ടടുത്ത് വന്നു നിൽക്കുമ്പോൾ എന്തെ ആ ആൾ കയ്യിലെങ്കിലും ഒന്ന് തൊടുന്നില്ല... എന്തെ കണ്ണിലേക്കു നോക്കി നെഞ്ചോടു ചേർക്കുന്നില്ല... എത്ര നേരം ഇങ്ങനെ സംസാരിച്ചു കൊണ്ട് നിൽക്കും... കൈവിരലുകൾ മുതൽ...
അവസാനിക്കാത്ത കഥയിലെ രഹസ്യം
സ്വയം സമ്പൂർണ്ണമായി വായനക്കാർക്ക് സമർപ്പിച്ച അനുരാഗിയാണ് മാധവിക്കുട്ടി.
‘എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധത്തിന് അനുരാഗബന്ധത്തിനോട് സാദൃശ്യമുണ്ട്. കാമുകി സ്വയം പ്രദർശനത്തിന് തയ്യാറാകുന്ന, തന്റെയും കാമുകന്റെയും ഇടയിൽ വസ്ത്രങ്ങൾ എന്നല്ല ഒരു ഗൂഢവിചാരത്തിന്റെ അത്തി ഇല...
ഓർമകളുടെ ആശ്രമവിശുദ്ധിയിൽ ഒരു ഋഷി
“കൂമൻ കാവിൽ ബസു ചെന്ന് നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ചു ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്നു പണ്ടേ കരുതിക്കാണണം. വരുംവരായ്കകളുടെ ഓർമകളിലെവിടെയോ ആ...
അല്ലാമാ ഇഖ്‌ബാൽ ദേശഭക്തി ഗാനങ്ങളുടെ കാവ്യപ്രപഞ്ചം
അല്ലാമാ ഇഖ്‌ബാൽ എന്ന മിസ്റ്റിക് തത്ത്വചിന്ത നിറഞ്ഞ കവിയെ വേണ്ടവിധത്തിൽ നമ്മൾക്കറിയാനായിട്ടില്ല. രാജ്യസ്നേഹത്തിൻറെയും മാനവികതയുടേയും വിശ്വമുഖം കവിതയിലാവാഹിച്ചു നൽകിയ കവിയാണ് ഇഖ്‌ബാൽ. സൂഫി ദർശനത്തിൻറെ തീവ്രതയാണ്...
ഒരു ഭൂതരാത്രിയുടെ ഇരുട്ടിൽ
എഴുത്തിലെ വിഭ്രമങ്ങളെ ജീവിതത്തിലെ ധൈര്യം കൊണ്ട് പൂരിപ്പിക്കുന്ന ആളാണ് ശ്രീപാർവതി. പ്രണയവും മറുപാതി പച്ചയായ ജീവിതവും സമം ചേർത്തുവച്ച് ഓർമയിലെ രാത്രി അനുഭവങ്ങൾ തസറാക്കിനായി എഴുതുന്നു എന്റെ രാത്രികൾ
ഉച്ചവെയിലിന്റെ തീക്ഷണത അപ്പാടെ സൈഡ് ഗ്ളാസ്സിലൂടെ...