ഡോ.സി. ഗണേഷ്
ബുദ്ധിയും രാക്ഷസീയതയും ഏറ്റുമുട്ടുമ്പോൾ
കുറ്റാന്വേഷണത്തിന്റെയും ശാസ്ത്രത്തിന്റെയും വിചിത്രമായ അടിയൊഴുക്കുകളെ കോർത്തിണക്കിക്കൊണ്ട് ഇടക്കുളങ്ങര ഗോപൻ രചിച്ച നോവലാണ് 'ബുദ്ധരാക്ഷസം'. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ഈ നോവൽ, സാധാരണ കണ്ടുവരുന്ന ക്രൈം ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമായ സാമൂഹിക-ശാസ്ത്ര വിഷയങ്ങളെ ഉൾവഹിക്കുന്നു എന്നത് എടുത്തുപറയണം.
ഫിക്ഷന്റെ കാലം കഴിഞ്ഞു, ഇനി നോവൽ ഫാക്ഷൻ
ഒർട്ടെഗാ ഗാസറ്റ് നോവൽ മരിച്ചുവെന്ന് വിധിയെഴുതുന്നത് 1925 ലാണ്. ഭാവന നോവലിൽ കടന്നു വരുന്നതിനോടുള്ള വിയോജിപ്പാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ചരിത്ര വസ്തുതകൾ മാത്രം ഉൾക്കൊള്ളുന്ന ഇടമാണ് നോവലിന്റേത് എന്ന ധാരണയെ തിരുത്തികൊണ്ട്...








