ഒരു കർമയോഗിനിയുടെ തേജസുറ്റ ജീവിതം

മാർഗരറ്റ് എലിസബത്ത് നോബിൾ എന്ന ജന്മം കൊണ്ട് പാശ്ചാത്യയും കർമം കൊണ്ട് പൗരസ്ത്യയുമായ നിവേദിതയെ കുറിച്ച് അധികം പുസ്തകങ്ങളൊന്നും രചിക്കപ്പെട്ടിട്ടില്ല. ശ്രീരാമകൃഷ്ണന്റെ, സ്വാമി വിവേകാനന്ദന്റെ ശിഷ്യയായി ഭാരതഭൂമിക്ക് വേണ്ടി ഇവിടേക്ക് കടന്നുവന്ന് ഒടുവിൽ 1911 ഒക്ടോബർ 13 ന് ശരീരമുക്തയായ മഹതി...

വിഷാദം ലയിപ്പിച്ചെടുത്ത ആസിഡ്

ചില ജീവിതങ്ങള്‍ സങ്കടപൂര്‍വ്വം കുരുങ്ങിപ്പോകുന്ന ചില ഇടങ്ങളുണ്ട്.’ രക്ഷപ്പെടാനാഗ്രഹിച്ചിട്ടും പുറത്തു കടക്കാനാവാത്ത തടവറകള്‍. അത്തരം ചില ഇടങ്ങള്‍ അടയാളപ്പെടുത്തുന്ന രചനയാണ് സംഗീത ശ്രീനിവാസന്‍റെ ‘ആസിഡ്’. പെണ്‍പ്രണയത്തിന്‍റെ ആഴങ്ങളും അരുതായ്കകളും വിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന പൊള്ളുന്ന നോവലനുഭവം. എന്നാല്‍ ലെസ്ബിയന്‍ പ്രണയത്തിനും അപ്പുറം വിഷാദത്തിന്‍റ

ജീവിതം ഇത്രമേൽ ലഘുവാകയാൽ

ചെക്കൊസ്ലാവിയയിൽ ജനിച്ച് ഫ്രാൻസിലേക്ക് കുടിയേറിയ എഴുത്തുകാരനായ മിലൻ കുന്ദേര മലയാളികൾക്ക് അത്ര അപരിചിതനല്ല. ചെക്കൊസ്ലാവിയൻ കമ്യൂണിസ്റ് പാർട്ടി റീഫോർമേഷന്റെ ഭാഗമായ പ്രാഗ് വസന്തം എന്ന പേരിൽ അറിയപ്പെട്ട ഒരു മുന്നേറ്റത്തിന്റെ ഭാഗമായി കുന്ദേര പ്രവർത്തിച്ചിരുന്നു. എന്നാൽ റഷ്യൻ അധിനിവേശം ഈ മുന്നേറ്റത്തിന്റെ മുനയൊടിക്കുകയും കുന്ദേരയെ പോലുള്ള എഴുത്തുകാർക്ക് അവ

കൊടുംവേദനയുടെ, അതിജീവനത്തിന്റെയും പാഠപുസ്തകം

അറുന്നൂറ്റി മുപ്പത്തിയൊൻപതു താളുകളിൽ ഉള്ളടക്കം ചെയ്ത ‘കൊടുംവേദനയുടെ പുസ്തകം’ എന്നതിൽ കുറഞ്ഞൊരു വിശേഷണവും ഷെമിയുടെ "നടവഴിയിലെ നേരുകൾ"ക്കു നൽകാനാവില്ല. അല്പം ഭാവന കലർന്നിട്ടുണ്ടെന്ന് പറയുമ്പോഴും യാഥാർത്ഥ്യത്തെ മറികടക്കുന്ന ഒരു കാല്പനികതയും ഈ പുസ്തകം അടിച്ചേൽപ്പിക്കുന്നില്ല. വാക്കുകൾ കൊണ്ട് ഹൃദയത്തിൽ കോറിവരയ്ക്കും പോലുള്ള നീറ്റൽ. യാഥാര്‍ത്ഥ്യത്തിന്‍റെ തീപ്പൊ

കുടിനീർ കലാപങ്ങളുടെ പുസ്തകം

പ്രണയം, രതി, മണ്ണ്, പെണ്ണ് തുടങ്ങിയ പരമ്പരാഗത ആവർത്തന വിരസങ്ങളായ പ്രമേയങ്ങളിൽ നിന്നും വ്യതിചലിച്ച് വർത്തമാനത്തിലും ഭാവിയിലും ഭൗമജൈവികതയ്ക്ക് മുഖ്യഭീഷണിയായി മാറുന്ന കുടിനീർ ദൗർലഭ്യവും, അതിനെ തുടന്നുണ്ടാവും കലാപങ്ങളും പ്രധാന പ്രമേയമാക്കി ഹാരിസ് നെൻമേനി രചിച്ചിരിക്കുന്ന നോവലാണ് 'മാജി'. ജാതിവർഗദേശങ്ങളേതെന്ന് വായനക്കാരന് തിരിച്ചറിയാനാകാത്ത വിധം

ഇലഞരമ്പിലെ ജീവിതങ്ങൾ

ആധുനിക ആർഭാട ജീവിതത്തിന്റെ ഓരോ മുന്നേറ്റത്തിലും ജൈവിക ലോകത്തു നിന്ന് ചെടികളും ജീവികളും ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. നഗരവികസനത്തിന്റെ ഓരോ കാൽവെയ്പിലും കാടും പ്രകൃതിയും ഓരോ ചുവട് ഉൾവലിയുന്നു. നമ്മുടെ ശ്വാസവായുവിനെ ജീവൻ കൊടുത്തു നേർപ്പിക്കുന്ന വൃക്ഷലതാദികൾ അന്യവത്കരണത്തിന്റെ ഭീഷണി നേരിടുന്നു. ഒട്ടേറെ ചെടികൾ അന്യം നിന്ന് കഴിഞ്ഞു.

വിരലുകള്‍ ഇണചേരുമ്പോള്‍ കവിതയാകുന്നു

കവിതയെഴുതുന്നവരോട് എനിക്ക് അസൂയയാണ്. എല്ലാ കഥാകൃത്തുക്കള്‍ക്കും നേരിയ തോതിലെങ്കിലും ഉണ്ടായേക്കാവുന്ന ഒന്ന്. ഒരു കാലത്ത് കവിതകളെന്ന പേരില്‍ ഞാനും ചിലത് കുത്തിക്കുറിച്ചിരുന്നു. അതിലെ കഥയില്ലായ്മകള്‍ വളര്‍ന്ന് വളര്‍ന്ന് കാച്ചിക്കുറുക്കിയെടുക്കേണ്ടുന്ന വാക്കുകള്‍ക്കു പിന്നില്‍ ഓടിയോടിത്തളര്‍ന്ന് ഒരു ദിവസം പെട്ടെന്ന് ഞാന്‍ കവിതയെ അല്ലെങ്കില്‍ കവിത എന്നെ ഉപേക

കഥയിലെ കള്ളനെ പിടിക്കാം

'ദാരിദ്ര്യത്തിന് അതിർത്തി ഇല്ല സാറേ. അതു കൊണ്ട് അതിന് രാജ്യമില്ല; ശത്രുക്കളും.’ (ചെറുകഥ: എലിവാണം.) ജി.ആർ.ഇന്ദുഗോപന്റെ പതിനാറ് ചെറുകഥകളുടെ സമാഹാരമായ ‘കൊല്ലപ്പാട്ടി ദയ’ എന്ന പുസ്തകം ഒരു കാര്യം ഉറപ്പിച്ച് പറയുന്നു. ഈ കഥകളിലെ ഓരോരോ ചെറിയ കഥാപാത്രങ്ങൾ പോലും ചില ചെറിയ (?) വലിയ സത്യങ്ങൾ വിളിച്ചു പറയുന്നവയാണെന്ന്.വായിച്ചു ശീലിച്ച ചില രീതികളിൽ നിന്നും

നനഞ്ഞു കുതിർന്ന ഓർമ്മകൾ

ഭൂതകാലക്കുളിരുമായി കുന്നു കയറി വിസ്മയിച്ചവരെ ആനന്ദിപ്പിച്ചുകൊണ്ട്, നനഞ്ഞു തീർത്ത മഴകളിലൂടെ കുന്നിറങ്ങി വരികയാണ് ദീപ നിശാന്ത്. ഓർമ്മകൾ കടുത്ത വർണ്ണങ്ങളിൽ ചാലിച്ചതാണ് പക്ഷെ ആ ഓർമ്മകളിൽ നനഞ്ഞു നടക്കുമ്പോൾ ചിലപ്പോഴെങ്കിലും നമ്മുടെ കാഴ്ച്ചകൾ കണ്ണീരണിഞ്ഞു മങ്ങിപ്പോവും. ഈ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് പ്രിയ എ എസ് എഴുതിയ വളരെ രസകരമായ ഒരു അവതാരികയുണ്ട്

ആല്‍ഫ എന്ന ദ്വീപിലെ അത്ഭുതങ്ങൾ

അനേകായിരം വര്‍ഷങ്ങളിലൂടെ മനുഷ്യവര്‍ഗ്ഗം നേടിയെടുത്ത വിജ്ഞാനവും ചെത്തി മിനുക്കിയെടുത്ത കഴിവുകളും വെറും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് പുതിയ തലമുറയ്ക്ക് നേടാവുന്നതേയുള്ളൂ എന്ന് വിശ്വസിച്ച ഒരു പ്രൊഫസ്സര്‍ ഭൂപടം നോക്കി കണ്ടുപിടിക്കാനാവാത്ത ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്ത ഒരു ദ്വീപിലേയ്ക്ക് പരീക്ഷണാര്‍ത്ഥം ചെറുപ്പക്കാരായ പന്ത്രണ്ടു പേരോട

Latest Posts

error: Content is protected !!