ഉടലിൽ ചുണ്ണാമ്പിന്റെ പ്രസരം
മരണത്തെ സ്പർശിച്ച് ജീവിതത്തിൽ തിരിച്ചെത്തിയവരെ ഗവേഷണ വിഷയമാക്കിയ ഡോക്ടർ സാം പാർണിയയാണ് അടുത്ത കാലത്ത് ഏറ്റവും ക്ലിനിക്കലായ ഭാഷയിൽ മരണത്തെ ഒരു ഗത്യന്തരമായി ദർശിച്ചത്.
ഡോ: പാർണിയ പറഞ്ഞു: തിരിച്ചുപോക്ക് തീർത്തും സാധ്യമല്ലാത്തൊരു നിമിഷമല്ല...
ഹോക്കിങ് എന്റെ ഓർമ്മകളിൽ
അടുത്ത വെള്ളിയാഴ്ച എഴുതാൻ ഉദ്ദേശിച്ച കുറിപ്പ് ഈ വെള്ളിയാഴ്ചക്കു വേണ്ടി എഴുതിക്കഴിഞ്ഞ കുറിപ്പിനെ ബലപൂർവം തള്ളി മാറ്റി ഇവിടെ കയറുകയാണ്. മരണം ചിലപ്പോൾ പെട്ടെന്ന്, പതിനൊന്നാം മണിക്കൂറിൽ, അങ്ങനെ ചില മാറ്റങ്ങൾ ശഠിക്കുന്നു.
പക്ഷേ, കൊതുക്കൾ പറക്കുന്നു!
ചില കാര്യങ്ങളിൽ ഡ്രാക്കുളക്ക് കൊതുക്കളോട് ആശ്ചര്യം തോന്നേണ്ടതാണ്. ആശ്ചര്യം തോന്നിയാൽ, ചോരകുടിയനായ ആ പ്രഭു കുഞ്ചൻ നമ്പ്യാരുടെ പ്രശസ്തമായ രണ്ടു വരികൾക്ക് ഒരു പാരഡി എഴുതും:
“മശകങ്ങൾ മഹാശ്ചര്യം,
നമുക്കും കിട്ടണം നിണം.”
കൂട്ടുകാരുമൊത്ത് ഒരു മുറിയിലോ,...
സ്പൈഡർമാന്‍, ബാറ്റ്‌മാന്‍: ചില എതിര്‍ബിംബങ്ങള്‍
കാറ്റില്‍ കപ്പല്‍പ്പായയില്‍ മുഴയ്ക്കുന്ന ഗര്‍ഭത്തെക്കുറിച്ച് ഞാന്‍ പണ്ടൊരു മുവ്വരി എഴുതിയതോര്‍ക്കുന്നു. പക്ഷേ, ഇപ്പോള്‍ എന്‍റെ ഭൗതിക അന്തരീക്ഷത്തിലെ കാറ്റിലൊരു എന്ജിനീയറിംഗ് ഉത്സവം പോലെ ആകൃതിയെടുക്കുന്നത് ചിലന്തിവലയാണ്.
വല്ലാത്തൊരു കൊച്ചു ആകസ്‌മികതയില്‍, ഇറാനിലെങ്കിലും ഈ വെള്ളിയാഴ്ച...
ഐസ് ക്യൂബില്‍ ഒരു സ്ഫോടനം
ഐസ് ക്യൂബില്‍ വിരല്‍ കൊണ്ടു തൊടുമ്പോള്‍ മൗനത്തെ സ്പര്‍ശിക്കുന്ന പ്രതീതി. ഐസ് ക്യൂബ് (എന്റെ ദൃഷ്ടിയില് അല്പം വിമുഖതയോടെ) ഉരുകുമ്പോള്‍ വാക്കുകള്‍ ഉളവാകുകയായി, പ്രതീതി നിലയ്ക്കുകയായി. തോടിനുള്ളിലേയ്ക്ക് പിന്‍വാങ്ങാന്‍ ഒരു ഒച്ചിനെ അനുവദിക്കുന്നതു...
ഒരു മിനുറ്റ് ക്ഷമിക്കുക! സാധ്യമോ?
എന്തെങ്കിലും പറയാനോ പ്രവര്‍ത്തിക്കാനോ തിടുക്കപ്പെടുന്നവരോടും തിടുക്കപ്പെടുത്തുന്നവരോടും നാം ചിലപ്പോള്‍ പറയും, "ഒരു മിനുറ്റ് ക്ഷമിക്കുക."
നമ്മുടെ വാക്കുകള്‍ അവര്‍ക്ക് സ്വീകാര്യമാകുമോ? സ്വീകാര്യമായാല്‍പ്പോലും അറുപതു നിമിഷങ്ങളോളം ക്ഷമാപൂര്‍വം പിടിച്ചു നില്ക്കുകയെന്നത് അവരുടെ നിയന്ത്രണത്തിലുള്ളൊരു പെരുമാറ്റ സാധ്യതയാണോ?...
ഏഴു പാപങ്ങളില്‍ ഒന്ന്
ഓര്‍മ്മകളുടെ പ്രകൃതവും രഹസ്യവും എന്തെന്നും, ഓര്‍മ്മകള്‍ എപ്പോള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അറിയാവുന്നൊരു മന:ശാസ്ത്ര വിദഗ്ദ്ധന് മറ്റൊരു വ്യക്തിയുടെ ഓര്‍മ്മയിലെ തകരാറു കാരണം ഒരു കോടതിയിലെ പ്രതിക്കൂട്ടില്‍...