നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ -4 : നിലാവിന്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം.
യക്ഷികൾ, ഭീതിദസൗന്ദര്യത്തിന്റെ ബിംബകല്പനകളാണ്. പാലപൂക്കുന്ന രാവുകളിൽ, പെയ്തിറങ്ങുന്ന നിലാവിലലിഞ്ഞ് മണ്ണിലേയ്ക്കൊഴുകിവീഴുന്നവർ. വിഫലമോഹങ്ങൾ വാറ്റിയെടുത്ത പ്രതീക്ഷകളുമായി പറന്നലയുന്ന ആത്മാക്കൾ. ബാല്യത്തിലെ സ്വപ്നങ്ങളിൽ കള്ളിപ്പാലകളോളം ഉയരത്തിൽ വളർന്നു നില്ക്കുന്ന കറുപ്പു വെള്ളച്ചിത്രങ്ങളായി യക്ഷികളുണ്ടായിരുന്നു.
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 3 : മറ്റക്കുഴിയിൽ പൗലോസും വിശ്വസുന്ദരി ക്ലിയോപാട്രയും
മറ്റക്കുഴിയിൽ പൗലോച്ചൻ മരിച്ചു. ഇന്നലെ രാത്രിയിലെപ്പഴോ. സ്വന്തം വീടിന്റെ പോർച്ചിൽ കിടന്ന്. ഇന്നു രാവിലെ പത്രക്കാരൻ സണ്ണിയാണ് ആദ്യം കണ്ടത്.
മക്കൾ വീടും പൂട്ടി കൊടൈക്കനാലിലേക്ക് ടൂറു പോയിരിക്കുകയായിരുന്നു. അപ്പനോട് അനിയന്റെ വീട്ടിലേക്കു പൊയ്ക്കൊള്ളാൻ...
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 2 മരിക്കാതിരിക്കാനുള്ള മരുന്ന്
പട്ടിണിക്ക് നെല്ലിക്കയുടെ രുചിയാണെന്നു ഞാനറിഞ്ഞത് സദാനന്ദനിലൂടെയാണ്. കയ്പ്പും ചവർപ്പും വിമ്മിഷ്ടത്തോടെ അനുഭവിക്കുകയും പിന്നീട് ഓർമ്മയുടെ തണുത്ത വെള്ളം കുടിക്കുമ്പോൾ മധുരിക്കുകയും ചെയ്യുമത്രെ. മുപ്പതുവർഷങ്ങൾക്കു ശേഷം ഇളവെയിൽപോലെ ചിരിച്ചുകൊണ്ട് അയാൾ ആ കഥ പറഞ്ഞു....
നാട്ടുവഴിയിലെ നന്ത്യാർവട്ടങ്ങൾ – 1 : കടത്തു തോണിക്കാരാ…
ഓർമ്മകളിൽ പഴയൊരു മഴക്കാലം.
ചുവന്നു കലങ്ങിയൊഴുകുന്ന പുഴ. നിറുത്താതെ പെയ്യുന്ന കർക്കിടകമഴ.
ആളുകൾ തിങ്ങിനിറഞ്ഞ്, ജലവിതാനത്തിനൊപ്പം ചാഞ്ചാടുന്ന ഒരു വള്ളം. വിടർത്തിപ്പിടിച്ച കുടകളുടെ കറുത്ത മേലാപ്പ്. അമരത്ത് തൊപ്പിക്കുട ചൂടി, തണുത്തു വിറച്ച് കടത്തുകാരൻ. അയാളുടെ...
തീവണ്ടി ചില ചില തുളകളിലൂടെ (മൂന്ന്)
തീവണ്ടികൾ എൻ്റെ ഓർമ്മകളിൽ നിന്ന് കഥകളിലേക്കും കഥകളിൽ നിന്ന് ഓർമ്മകളിലേക്കും പ്രവേശിച്ചിട്ടുണ്ട്. ഈ പ്രവേശങ്ങളുടെ ക്രമങ്ങളും രീതികളും വ്യത്യസ്തം, പക്ഷേ അവ സ്വയമൊരു സഞ്ചാര ഭൂപടം നിർമ്മിക്കുന്നു. ചിലപ്പോൾ ചരിത്രത്തിനും മനസ്സിനും ഇടയിലുള്ള...
കുതിരയുടെ വിരലുകൾ എണ്ണിയാൽ
ഷൂവുകൾ ധരിക്കുന്നവരിൽനിന്ന് കുതിരകളിലേക്ക് കടന്നാൽ തോന്നും, ഒരു ഫ്യൂച്ചറിസ്റ്റ് ഫാഷൻ ഡിസൈനറുടെ സൃഷ്ടിയല്ലേ കുതിരക്കുളമ്പ്? കുതിരകളിൽ നിന്ന് ഷൂവുകൾ ധരിക്കുന്നവരിലേക്ക് കടന്നാൽ തോന്നും, കുളമ്പുകളല്ലേ നമ്മുടെ പാദരക്ഷകളുടെ പ്രചോദനം? ആയിരിക്കാം, പക്ഷേ, നാമിന്നു...
തീവണ്ടി ചില ചില തുളകളിലൂടെ (രണ്ട്)
സമകാലിക മനസ്സുകളിൽ അസ്തിത്വം പോലുമില്ലാത്തൊരു കിറുക്കന്‍ കൃത്യ സമയത്തിന് (8:17 എ.എമ്മിന്) തീവണ്ടി ജന്മം നൽകിയെന്നതാണ് ഹക്സ്ലിയുടെ പരാതിയെങ്കിൽ, തീവണ്ടികൾ സ്ഥല കാലങ്ങളുടെ ഉന്മൂലനാശത്തിനു കാരണമായെന്നതാണ് മറ്റു പലരുടെയും പരാതി. ഹക്സ്ലിയുടെ പരാതിക്ക്...
തീവണ്ടി ചില ചില തുളകളിലൂടെ ( ഒന്ന്)
ഒച്ചും താരയും പോലെ നമ്മുടെ മനസ്സിൽ ഒറ്റ ദൃശ്യത്തിൽ ഒന്നിക്കുന്നു തീവണ്ടിയും തണ്ടുപാളങ്ങളും. ഈ 'മേഡ് ഫോർ ഈച് അതർ' പ്രതീതി ചരിത്രത്തിൽ ഇവ രണ്ടിൻ്റെയും ആവിർഭാവം ഒരുമിച്ചായിരുന്നുവെന്ന ധാരണയുണ്ടാക്കുന്നു. കുട്ടിക്കാലത്ത്, ഒരു...
കോണോടു കോണായ ലില്ലിപ്പുട്ടെഴുത്ത്
ഇറയത്ത് ഇഴഞ്ഞു പോകുന്ന ഒച്ചും, പാദങ്ങളിൽ സ്കീകൾ (skis) ഘടിപ്പിച്ച് ഹിമപ്പരപ്പിനു മേൽ തെന്നിപ്പായുന്ന കായികാഭ്യാസിയും ഒട്ടും സമാനമല്ലാത്ത രണ്ടു ചലന ക്രമങ്ങൾ, കായിക രീതികൾ, സ്വീകരിക്കുന്നു. ഏറ്റവും ചെങ്കുത്തായ ദിശകളിലൂടെപ്പോലും മണിക്കൂറിൽ...
എല്ലാം കാലത്തിന്‍റെ ശരം കാരണം
(കാലത്തിന്‍റെ ഭൗതിക ശാസ്ത്രം തൊട്ട് യഥാര്‍ത്ഥ ജീവിതത്തില്‍ തിരിച്ചുപോക്ക് സാധ്യമല്ലാത്ത നിമിഷങ്ങള്‍ വരെയുള്ള ചില കാര്യങ്ങള്‍ ഒരേ സൂത്രത്തില്‍ കോര്‍ക്കാനാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, ഈ ആഴ്ചയുടെ പതിനൊന്നാം മണിക്കൂറില്‍, സാങ്കേതികമായ കാരണങ്ങളാല്‍,...