ഒരു വിചിത്ര നഗരത്തെ സ്വപ്നം കാണുന്ന വിധം
ഉറക്കത്തിൽ തീവണ്ടിയിലായിരുന്നു.
വിചിത്രമായ തീവണ്ടി..!
ആദ്യം ഓട്ടോറിക്ഷ കയറ്റം കയറി
വരുന്ന ശബ്ദമായിരുന്നു.
അതൊരു വലിയ പാലത്തിലേക്ക്
കടന്നപ്പോഴാണ്, ശബ്ദം ഒരു സൈക്കിള്‍
വലിയ ഇറക്കത്തിലെക്കെന്നപോലെ
മാറിപ്പോയത് .
ഒരു മൂന്നു വയസുകാരന്‍
സൈക്കിളിന് പിറകിലെന്നപോലെ
ഞാന്‍ ആരെയൊക്കെയോ അരണ്ട്പിടിച്ചിടുണ്ട്.
ഇപ്പോള്‍ തീവണ്ടിയിക്ക്
എന്നെപോലെ പേടിച്ചരണ്ടവരുടെ
കിതപ്പിന്റെ ശബ്ദമാണ് .
നിങ്ങള്‍...
കന്നുക്കുട്ടി പരാധീനം
കറവക്കാരന് മൂന്ന് പൈക്കളുണ്ട്
മൂന്നിനേം കറവ വറ്റിയ മുറ്റത്ത്
കെട്ടിയിട്ടിരിക്കുകയാണ്
കുരുക്ക് മുറുകിയ തലകളാൽ.
കുറ്റിയിൽ തളയ്ക്കപ്പെട്ടവർ
ഭൂമി പരന്നതാണെന്ന്
തെളിയിച്ചു കൊണ്ടേയിരിക്കുന്നു.
കാലിത്തീറ്റ നിർത്തി
അരിക്കാടി മറിച്ചിട്ടു
തൊഴുത്ത് പൊളിച്ച്
പൈക്കൾ വീട്ട് വരാന്തകളിൽ കാവൽ കിടന്നു.
അകത്തളങ്ങളിലെ ഉടമകകൾക്ക്
പുറത്തളങ്ങളിൽ 'അടിമ' കിടന്നു.
കണ്ണിലെ ദൈന്യത മാഞ്ഞ്
കുടുക്ക് മുറുകി...
മരുഭൂമികൾ വളരുന്നയിടം
ഉടലുരഞ്ഞു തീ പിടിച്ചൊരു പെണ്ണ്
ഉമിത്തീയിലുരുകുമ്പോഴാണ്
പുറംകാഴ്ചകൾ ഉണ്ടാകുന്നത്.
തൊലിയുരിഞ്ഞുടുത്ത് മറച്ച
നാണത്തിന് മേൽ വാക്കുകൾ
കൊത്തിയുണ്ടായ മുറിവിലൂടെ
ഒഴുകുന്ന നീല രക്തം പകർന്നാണ്
പാനോപചാരങ്ങൾ ഉണ്ടാകുന്നത്.
മനസ്സ് മെതിയിട്ട് മെതിയിട്ട്
മെതിക്കളങ്ങൾ ഒഴിയുമ്പോഴാണ്
ഉറയൂരിയ നാഗത്തെപ്പോലൊരു
പെണ്ണീ മണ്ണിലുയിർക്കുന്നത്.
സങ്കടങ്ങളുടെ പെരുങ്കളിയാട്ടങ്ങൾ
ക്കൊടുവിൽ ഉടലു തുരന്നൊരു
നിലവിളിയെത്തുമ്പോഴാണ്
അടച്ചിട്ട വാതിലുകൾ കഥ പറയുന്നത്.
സങ്കടക്കടലുകൾ...
വിധവകളുടെ ഉദ്യാനം
പൊടുന്നനെ ആകാശം കറുത്തിരുളും
അത്രമേൽ സങ്കടങ്ങളുടെ
ചുടുകട്ടകളടുക്കി പണിത വീടുകളെ
മഞ്ഞു വന്നു പൊതിയും
വിധവകൾ വെളുത്ത ഉടയാടകളഴിച്ചിടും
ഉച്ഛത്തിൽ പ്രണയ കവിതകൾ വായിക്കും
ഒരു പെരുമഴയുണ്ടാകും
രതിയുടെ ഉഷ്ണക്കാറ്റ് വേരുപിഴുത
മരങ്ങളൊക്കെ ഓടിവരും, കെട്ടിപ്പിടിക്കും
വിധവകളുടെ ഉദ്യാനമുണ്ടാകും.
മരണവണ്ടികൾ-
സ്വർഗ്ഗത്തിലേക്കുള്ള വഴിയിൽ
തമ്മിലിടിച്ചു മറിയും
നിലാവ് ഉദ്യാനവഴിയിലൊക്കെ
തീക്കനൽ പൊട്ട്തൂക്കും
അന്നേരമാകും മരിച്ചു...
നിരാകരണീയത
നിരാകരണീയതകൾ അതൊരു തുടര്‍ച്ചയാണ്പ്രണയം ഇട്ടെറിഞ്ഞവനിൽ നിന്നോ അവളില്‍ നിന്നോനാനാമ്പെടുക്കുന്ന തുടര്‍ച്ച.ഉടൽ പൂത്ത ആസക്തികളെയടര്‍-ത്തി മാറ്റിയാൽ പിന്നെ കനൽ പൂത്തു തുടങ്ങുന്ന തുടര്‍ച്ച.ആ വിഷാദ ശാലയില്‍ കനലുകള്‍ ഘനീഭവിക്കുകയില്ലത്രെ,പിന്നെയോ?പൊളളിച്ചകളുടെ വിയര്‍പ്പു തുളളിയും, കണ്ണു നീരുമായി ഉത്ഭവിക്കും.പൊളളിച്ചകൾക്കിടയിൽ ചില ചങ്ങല കണ്ണികളടര്‍ന്നു വീഴാറുമുണ്ട്, സ്വപ്നങ്ങളാൽ വിളക്കി ചേര്‍ത്ത ചങ്ങലകണ്ണികൾ.അവിടെയവർ...
ഇനിയൊരു നാളെയുണ്ടെങ്കിൽ
പുലർകാലമൊരുസ്വപ്നം വന്നെൻ ഗാഢമാം നിദ്രയിൽ
മന്ത്രിച്ചതിന്നൊരുനാൾ മാത്രം കൂടിയീ ജന്മമെന്ന്.
അടക്കിപ്പിടിച്ചൊരാ ഒടുക്കത്തെ ശ്വാസമോ,
തട്ടിയുണർത്തി ഉറക്കത്തിൽ നിന്നൊരു ഞെട്ടലോടെ.
ചുറ്റിനുമുള്ളതൊരു തീരാത്ത ശൂന്യത,
താൻ തന്നെ തീർത്തൊരു നിശ്ചലലോകവും.
തീരുന്ന സമയത്തിൻ മുന്നറിയിപ്പെന്നപോൽ,
ഹൃദയസ്പന്ദനത്തോടൊപ്പം നടക്കുന്ന ഘടികാരവും.
മതിയാവില്ല സ്വപ്നങ്ങൾക്കിന്നൊരു ദിനമെന്നാലും,
നിശ്ചയിപ്പതു കാലമല്ലോ...
ലാജവന്തി, ഒരു നിശ്ചല ഛായാചിത്രം
വെയിലിന്റെ വെട്ടിത്തിളക്കം
മങ്ങിതുടങ്ങിയ മധ്യാഹ്നങ്ങളിലൊന്നിൽ
ലാജവന്തി തന്റെ ഇരിപ്പുമുറിയിലെ
തൽപത്തിൽ മിഴി പാതി പൂട്ടി
അലസമായ് ചാഞ്ഞു കിടന്നു.
കടലാഴം
ഓരിന്റെ ചൂരറിയും നീരദമേ,
ഉരുകും കടലാഴമറിയുമോ ഗഗനമേ,
എന്നിൽ പെയ്തൊഴിഞ്ഞ വീഥിയിൽ
നിന്നിലെ ഭാവഭേദങ്ങളറിയുന്നു ഞാൻ.
പൊട്ടിച്ചിരിച്ചും, കരഞ്ഞും, പുണർന്നും
പലനാളായി ആനന്ദമുർച്ഛയിലാറാടി നാം,
സാനന്ദമോടെൻ മാറിൽ മയങ്ങീടവേ.
അനന്തമാമെൻ ആത്മ തരംഗമറിഞ്ഞുവോ നീ ?
ഉൾത്തടമുണർന്നതി സാന്ദ്രമായ്
ഉൾതാപം വെടിഞ്ഞകന്ന നേരം,
തപ്തമാം തേങ്ങലായ് വീചികൾ
നോവിൻ...
പുഴകടന്ന് നിലാവിലൂടെ
പണ്ടൊരു കളിക്കൂട്ടുകാരൻ,
കളിവള്ളമുണ്ടാക്കാനും
മാവിൻ തുമ്പത്തൂഞ്ഞാലാടാനും
കാടുകയറാനും,
കണ്ണോക്കിന് കല്ലെറിയാനും
കൂടെയുണ്ടായവൻ
മഴയും നിലാവും എത്തിനോക്കാത്ത
പാതിരാ നേരത്ത്
പുഴ കടന്നു പോയി.
കൂട്ടുകാരനെ മറക്കുകയും
കാമുകനെ നേടുകയും
ചെയ്ത കാലം.
സ്വപ്നങ്ങളത്രയും
രാകി മിനുക്കി
വീടു പണിത്
വീട്ടുകാരിയും വീട്ടുകാരനും
ചമഞ്ഞു ഞങ്ങൾ.
കാക്കതൊള്ളായിരം
പെൺകുഞ്ഞുങ്ങളെ
പെറ്റു വളർത്തി.
കൂടും കൂട്ടിരിപ്പും
മടുത്തുതുടങ്ങിയ നേരം
സ്നേഹത്തിന്റെ നിലാക്കീറുകളത്രയും
പെറുക്കിയെടുത്ത്
അവനും യാത്രക്കിറങ്ങി.
കടൽക്കരയിൽ വച്ച്
കണ്ടുമുട്ടിയ മൂന്നാമനെ
കൂട്ടുകാരനെന്നോ
കാമുകനെന്നോ
വിളിച്ചില്ല.
പുഴ കടക്കാനും
കൂട്ടിരിപ്പ്...
ഒന്നും എടുക്കാതൊരൊറ്റ പോക്ക്
എപ്പോഴും കരഞ്ഞു നടക്കുന്ന
ഒരു പൂച്ചക്കുട്ടി ഉണ്ടായിരുന്നു.
അച്ഛനു ചുട്ടരച്ച തേങ്ങാച്ചമ്മന്തി
വേണം ന്ന് തോന്നിയാൽ
അമ്മിക്കല്ലിനരികിലും,
അമ്മക്കു പൂതി വന്നാൽ
കാളൻ കുറുക്കാൻ
ചൂട്ടടുപ്പിനരികിലും,
ഉണ്ണിക്കൈകൾ ചിത്രം
വരച്ചതു മായ്ച്ചു കളയുവാൻ
തിരുമ്പുകല്ലിനരികിലും
പ്രാഞ്ചി പ്രാഞ്ചി നടക്കും.
പാമ്പുകളെയും പക്ഷികളെയും
തവളകളെയും കീരികളെയും
മറ്റെല്ലാ ഭൂ അവകാശികളെയും
ഒരു ലക്ഷ്മണരേഖക്കപ്പുറം നിർത്തും.
ഒരു...
















