ആദ്യാക്ഷരങ്ങള്‍
അക്ഷരംതീര്‍ത്ത അറിവിന്‍റെ ആഴിയില്‍
ആദ്യാക്ഷരങ്ങളാം മുത്തെടുത്ത് ഇടനെഞ്ചില്‍
നിറയുന്ന അമ്മതന്‍ വാക്കുകള്‍
ഈരടിയായ ഈണത്തില്‍ പാട്ടൊരുക്കി
ഉണരുന്ന പുലര്‍കാല സൂര്യന്‍റെ രശ്മിയാ
ഊരെല്ലാം അറിവിൻ പ്രകാശമേകി
ഋതുവേതുമാകിലും തളരാതെ പതറാതെ
എരിതീയില്‍ വീഴാതെ എന്‍ മനസ്സില്‍
ഏഴേഴു വര്‍ണങ്ങള്‍ മങ്ങാതെ ചാലിച്ച
ഐശ്വര്യമെന്തെന്നു നീ പറഞ്ഞു.
ഒരു...
യാത്ര
ഉയർന്നും ചരിഞ്ഞും താണും
ഒരുപട്ടം എന്നപോൽ ജീവിതയാത്ര.
ഓരോരോ ലക്ഷ്യങ്ങൾക്കായുള്ള യാത്രകൾ
ഓടുന്നു തളരുന്നു തട്ടിവീഴുന്നു
വീണ്ടും നിലക്കാത്തയാത്ര.
മൃത്യുവിൻ വക്കത്തു എത്തിനിൽക്കുമ്പോഴും
ലക്ഷ്യങ്ങൾ ഒന്നൊന്നായി മുന്നിട്ടുനിൽക്കുന്നു
ഓരോരോ വേഷങ്ങൾ കെട്ടിനടനം ആടീടുന്നു
ഒരു നാടകശാലയിൽ എന്നപോൽനാം.
അന്തരാത്മാവിൻ നൊമ്പരം ഒരു ജ്വാലയായി
ചിലനേരം കത്തിപടരുന്നു.
ഒരു വാക്കിൽ...
ഓർമ്മയുടെ മണങ്ങൾ
ഓർമ്മകൾ മണക്കുന്ന ഇടവപ്പെയ്ത്തിൽ,
കനലൂതിചുട്ടെടുക്കുന്ന മരച്ചീനിഓർമകളുടെ
പൊള്ളലിൽ,
മുത്തശ്ശി മണക്കുന്നു.
എരിവിനും പുളിപ്പുനുമിടയിലെ
അച്ചാർമണം
അമ്മമടിയിലേക്ക്
എന്നെ എറിയുന്നു.
തിരക്കുകൾക്കിടയിൽ,
തിരക്കില്ലാത്ത രണ്ടുപേർ
മൊത്തിക്കുടിക്കുന്ന ചായമണത്തിൽ,
അച്ഛന്റെ ഓർമ്മക്കടുപ്പം.
വെള്ളത്തിലൊഴുക്കിയ
കടലാസ് കപ്പൽ,
കൂട്ടുകാരാ,
മഴ നിന്നിലേക്കെത്തിക്കുന്നു.
ഒറ്റമഞ്ചാടിക്കുരുവിൽ
ഒരു സ്നേഹം മരിയ്ക്കുന്നു.
ഓർമ്മകളിൽ തേയാത്ത
നടക്കല്ലുകൾക്കൊടുവിൽ,
എറിയപ്പെട്ടിടത്ത്...
നീയാം പുതുമണ്ണിൻ ഗന്ധംനുകരുവാൻ
ഭ്രാന്തമായലയുവാൻ തുടങ്ങുന്നൊരെൻ ചിത്തം
നിന്റെ പാതകൾ ചെന്നെത്തിയ
തെവിടെയെന്നറിയാതെ.
ബന്ധിതമെന്റെ കൈകാലുകൾ
പിന്നെയാത്മാവും
നിന്റെയോർമ്മകൾ നെയ്തൊരു
നേർത്ത ചരടിനാലെ.
കത്തുന്നകനലുമെൻ കോപത്തിൻ ജ്വാലയും
ചേർത്തൊരുക്കി ഞാൻ നിന്നോർ
മ്മകൾക്കൊരു ചിതയും.
പക്ഷെ, കത്തിയെരിഞ്ഞു
തീർന്നതെന്നാത്മാവും
ശേഷിപ്പതു നിൻ നിർജ്ജീവ സ്മരണകുടീരവും.
ഗ്രഹണം കഴിഞ്ഞു മടങ്ങുന്ന സൂര്യനായ്
വരുമോ നീ വീണ്ടുമെൻ
ജന്മത്തിൻ വെളിച്ചമേകാൻ.
രാവോ പകലോ...
അർദ്ധനഗ്‌നം
മഴ കടലാസു തോണിയേറിയപ്പോൾ
പിള്ളകോലായിൽ നിന്നോർമ്മകൾ ഒലിച്ചുപോയി.
കണ്ണടച്ചിരുന്ന നിന്റെ മിണ്ടാപ്പൂച്ച
പകൽ ലഹരികുടിച്ച് പാതിരാവണ്ടിക്കടിപ്പെട്ടു.
നീലമേഘങ്ങൾക്കപ്പുറം നിൻ പുടവചീന്തി
അവർ രഹസ്യചിരി വലിച്ചെരിഞ്ഞു.
ഓവുപാലത്തിനപ്പുറം ശവംതീനികളുടെ
ശൃംഗാരച്ചവറുകൾ നാറ്റത്താൽ നനഞ്ഞു.
കറുത്തവാവിന്റെ പ്രാക്ക് കിട്ടിയ മഴ
അവളുടെ മുടിക്കെട്ടിനുള്ളിൽ ആളൊച്ചയായി.
അകലെയൊരേകാന്തതാരകം നിത്യം
നരകകാമികൾക്കത്താഴം വിളമ്പുന്നു.
സ്നേഹരഹിതമാം ശാപസംഗീതം
കനൽക്കുടയ്ക്കു...
സ്വയം പാരിതോഷികമാവുക നീ
ഞാൻ ചുംബിച്ചത്
നിന്റെ കോമളവദനത്തിലല്ല,
ചേതോഹരമായ ഹൃദയാന്തർഭാഗത്താണ്.
ഞാനാവശ്യപ്പെടുന്നത്
നിന്റെ ബാഹ്യസത്തയല്ല,
മറ്റാർക്കും ആവശ്യമില്ലാത്ത
നിന്നിലെ നിന്നെയാണ്.
മുക്കുറ്റി
ഏതോ മധുസ്മൃതി സുഖദ പുലരിയാ-
യവനി തന്‍ കനവിലായിതളിടുമ്പോള്‍,
പുസ്തകത്താളുമായ് പുത്രനന്നൊരു ദിനം,
പതിവുപോല്‍ ശങ്ക തന്നുളിയുയര്‍ത്തി.
''മുക്കുറ്റി കാണണമച്ഛാ''യെന്നാസ്വരം
ഗ്രാമത്തിന്നോര്‍മ്മയെ തൊട്ടുണര്‍ത്തി.
മാതാവിന്‍ ദീപ്ത ഛായാചിത്രം ഭിത്തിയില്‍, സ്മൃതി മഴച്ചാര്‍ത്തായി വിങ്ങിടുമ്പോള്‍,
തേടുന്നതൊന്നുമേ വൈകിയിട്ടില്ലായെന്‍ പൈതലിന്‍ കരതാരില്‍ പുല്കീടുവാന്‍..
കേട്ടു പകച്ചു ഞാനക്കൊച്ചു...
പ്രണയകാരണം
മ്യൂസ്, ഞാൻ നിങ്ങളെ പ്രണയിക്കുന്നു
വളരെ വിചിത്രമായ ചില കാരണങ്ങൾ കൊണ്ട്
ചിലപ്പോളൊക്കെ വെറും ഒരുമ്മയ്ക്ക് വേണ്ടി
ചിലപ്പോൾ നിങ്ങളിൽനിന്നുയർന്നു വരുന്ന
ഒരു പൊടിക്കാറ്റിനോ മണത്തിനോ വേണ്ടി
മ്യൂസ്, ഞാനൊരു നായാടിയായ ജിപ്സിയാണ്
കലയെ പറ്റിയോ ശാസ്ത്രത്തെ പറ്റിയോ
റോമിന്റെ സമ്പത്തിനെ പറ്റിയോ
എനിക്ക്...
പെൺകഥ
തവള ചത്തുവീർത്തതു പോലെ
ആൾക്കൂട്ടത്തിന്
മുന്നിൽ അവൾ
വിവസ്ത്രയായി കിടന്നു.
കാഴ്ചകൾ കുത്തിനിറച്ച
കണ്ണുകളിൽ
അവസാനകാഴ്ച കണ്ട
പകപ്പ്
അവസാനിച്ചിരുന്നില്ല.
ഭ്രാന്തൻനായ്ക്കൾ ആർത്തിയോടെ
നക്കിച്ചോപ്പിച്ച ചുണ്ടുകളിൽ
മൃദുഹാസം പൊടിഞ്ഞിരുന്നു.
അമ്മിഞ്ഞപ്പാൽ
കുടിച്ച് വറ്റിച്ചവന്റെ
പല്ലാഴ്ന്ന്
അവളുടെ മാറിടത്തിൽ
വാകപ്പൂക്കൾ ചിതറി കിടന്നു
എണ്ണിയാലൊടുങ്ങാത്ത
മക്കളുമായി നാഭിബന്ധമുള്ള
പൊക്കിൾച്ചുഴിയിൽ
മുരിക്കിൻ പൂക്കൾ വാടിക്കിടന്നു.
ചാരിത്ര മലിനീകരണത്താൽ
മൂക്കുപൊത്തിയ
സദാചാരക്കണ്ണുകളിൽ
നിലത്തെറ്റിയ
ചുഴിപ്പുഴകളൊഴുകുന്നു
കിടപ്പിലെ വിവിധ
ആംഗിളുകൾ പകർത്തിയ
ക്യാമറക്കണ്ണുകളിൽ
ചുവിടിsറാത്തൊരു
പെൺമുഖമുണ്ട്
പരിണാമഗുപ്തിയില്ലാത്ത
കഥക്കണ്ണുള്ള
ഒരു വെറും പെണ്ണ്.
വീടാകുന്നത്
അമ്മ വീട്ടിലേക്ക് എന്ന്
കുറച്ച് ദിവസം
എല്ലാം മറന്ന് ഓടിയിട്ട്
ഒരു സന്ധ്യക്ക്
കെട്ടു ഭാണ്ഡവുമായി
തിരികെയെത്തുമ്പോൾ
ഒറ്റപെട്ട്
പേടിച്ചു പോയ കുഞ്ഞിനെപ്പോലെ
വീട് ഏന്തിക്കരഞ്ഞു
"വെളിച്ചമില്ലല്ലോ
വിളക്ക് കത്തിച്ചിട്ടില്ലല്ലോ"
എന്ന് ഉളള് കാളുമ്പോൾ
( വിരൽ മുറിഞ്ഞത്
കാണിക്കും പോലെ)
മുറ്റംന്നിറയെ കരിയില
ഇന്നലെ കാറ്റത്ത് വാഴ മറിഞ്ഞു
അടുക്കള നിറയെ
ഉറുമ്പ് വരിയിട്ടു?
പഞ്ചസാര പാത്രം...
















