അപൂർണ്ണതയുടെ പര്യായമെൻ പ്രണയം
ഗതിവേഗത്താൽ പിടിവിട്ടു
പായുന്ന വേരൂന്നിയ നിന്റെ ചൂടിനാൽ
പകരുന്ന ചിന്തകളിൽ,
അകതാരിലുണരുന്നു രക്തനക്ഷത്രം
പോൽ പ്രണയം.
മൗനം പോലും ഉള്ളിലെ നോവു
നീറ്റുന്നുണ്ടങ്കിൽ
നിന്നെകുറിച്ചെഴുതാതെ വയ്യെനിക്ക്
ഹൃദയത്തോളം ചുവന്നീ
പ്രണയദിനത്തിൽ.
എന്നെയുരുക്കുന്ന നേരിൻ വാക്കുകൾ,
ബാഷ്പബിന്ദുക്കളായി നിന്നിലേക്ക്
എത്തുന്ന കാലത്തോളം,
തുറന്നു പറയാൻ മടിച്ച
അപൂർണ്ണതയുടെ പര്യായമാണെന്റെ
പ്രണയം.
കണ്ണുകളടച്ചു ധ്യാനിക്കുമ്പോൾ,
നിനക്ക് രൂപവും ശബ്ദവും നൽകി
കോറിയിട്ട...
ഇങ്ങനേ പറയാനറിയു
കാലഹന്തീ നദി
കണ്ണീരു വീണുണങ്ങിയത്
ഇന്നലെയൊരുത്തൻ
സ്വപ്നങ്ങൾ പൊതിഞ്ഞു കെട്ടി
തലച്ചുമടുമായി
വരണ്ട വഴികളിലൂടെ
പെയ്ത് തോർന്നപ്പോഴല്ല.
കരയാൻ മറന്ന
രണ്ട് കണ്ണുകൾ
നെഞ്ചോട് ചേർത്ത
ഓർമ്മക്കെട്ടുകളിലെ
അമ്മ കാട്ടിത്തന്ന
അമ്പിളിമാമൻ
കീഴ്ത്താടിയിൽ നിന്നും
ഉമ്മ വെച്ചെടുത്ത
തേൻ തുള്ളികളിൽ
മുങ്ങിത്താഴ്ന്നപ്പോഴുമാവില്ല.
പക്ഷേ,
പ്രിയപ്പെട്ടവന്റെ
തോളിൽ കിടന്ന്
അമാൻഗെഡെ
ചിരിക്കുന്നുണ്ടായിരുന്നു.
ആദ്യരാത്രിക്ക് ശേഷം
ഇന്നാണവളിത്ര മേൽ
നാണിച്ച് ചുവന്നത്.
വറ്റ് കൊത്തി
വറുതിക്കുമേൽ
കൂടു കൂട്ടി അടയിരുന്ന്
വിരിയിച്ചതൊക്കെയും
വീണ്ടും വറുതിയായ്
അതിൽ തന്നെ
വെന്തുപോയോനെങ്ങനെ
നിന്റെ മഞ്ഞച്ചമുടിയിഴ
മാടിയൊതുക്കാനാകും
നീ...
സോണിയുടെ ഹൈക്കു കവിതകൾ
1.
വരണ്ടുണങ്ങി
കണ്ണീരിറ്റിയീ പുഴ
ഒരൊറ്റപ്പൊന്മാന്‍ !
2.
വര്‍ണാഭം രാത്രി -
ആരവമൊടുങ്ങുമ്പോള്‍
ഏകനായി ഞാന്‍ !
3.
ഹൈവേയിലതിവേഗം
വണ്ടി; കണ്ണു ചിമ്മാതെ
മരുഭൂവിലൊട്ടകം !
4.
ചിതറി വീഴും
മഴത്തൂവല്‍ -
അകലെ ഗ്രാമം
5.
പീതവസനം -
ഭൂമിമേല്‍; അലയായ്
നീലക്കടല്‍ !
6.
ഇതാ എന്റെതാം
ശലഭജീവിതം
മോഹ വര്‍ണം പൂത്തവ.
യാത്ര
ആകാശത്തിൽ
ഒറ്റച്ചിറകിൽ,
കടലിലൊരു
ചെതുമ്പലിൽ,
മണ്ണിൽ പുതു
നുകപ്പാടിൽ,
മടിയിലമ്മതൻ
കിതപ്പിന്നഗാധ
നീലിമയിൽ!
സ്വപ്നത്തിൽ
സ്വർണരഥത്തിൽ,
സുഷുപ്തിയിൽ
മഞ്ഞ മഞ്ചലിൽ,
ജാഗ്രത്തിൽ
ഉന്തുവണ്ടിയിൽ,
അന്ത്യനിദ്രയിൽ
ദിക്കറിയാതെ
പായും പാമ്പായ്
ഒറ്റ വരമ്പിൽ!
ബാല്യത്തിൽ
പാൽ ചിരിയിൽ,
കൗമാരത്തിൽ
ചൂരൽച്ചൂടിൽ,
യൗവനത്തിൽ
പിന്നിയ മുടിയുടെ
എണ്ണക്കറുപ്പിൽ,
വാർധക്യത്തിൽ
ഊന്നുവടിതൻ
ഊർധ്വനിൽ!
ഘടികാരത്തിൽ
നിലച്ചു മരച്ച
ഒറ്റ സൂചിയിൽ,
കലണ്ടറിൽ
ദുഃഖവെള്ളിയുടെ
കടും ചുവപ്പിൽ
ജാതകത്തിൽ
ജന്മ ശനിതൻ
അപഹാരത്തിൽ!
എങ്ങനെ മായുമീ-
യുന്മാദത്തിൻ
കളിയൂഞ്ഞാലിൽ
മാഞ്ഞുപോയ
കാലത്തിന്റെ
തലവര?
അഹല്യ
കൺകോണിനാലൊന്നുഴിഞ്ഞുണർത്തൂ രാമ
ഭൂമിയിൽ ശിലയായ് കിടക്കുമെന്നെ
പേർ വിളിച്ചെന്നെയുണർത്തുക നീയാത്മ
ചൈതന്യമുള്ളിൽ തളിർക്കുവാനായ്.
സ്നിഗ്ദ്ധാംഗുലീസ്പർശമേകൂ മഹാമോഹ
പാപശാപത്തിനാൽ മുഗ്ദ്ധയാം ഞാൻ.
ആത്മവിചിന്തനം ചെയ്കയാണായിരം
സംവത്സരങ്ങളായ് കാനനത്തിൽ.
ഞാനഭിശപ്ത പരിശാപഗ്രസ്ത ഹാ
ദേഹദാഹം പൂണ്ട മോഹമുഗ്ദ്ധ
നീ വരൂ ഹേ രമണീയരാമ ചാരു-
പാദരേണുക്കൾ പതിച്ചുപോകാൻ
നിൽക്കാതരക്ഷണം പോലും വിലോലമാം
കാറ്റുപോലെന്നെക്കടന്നുപോകൂ.
പാപം കനത്തുറഞ്ഞൊരു...
പലതരം പൂക്കൾ
(പ്രിയ കവി ഒ.എൻ.വി. യെ ഓർത്തുകൊണ്ട്)
കൺകളിലേക്ക് കൂർത്തൊന്ന് നോക്കി
പുഞ്ചിരിച്ച് പുലർവെയിൽ നീട്ടി
എൻറെ മേശപ്പുറത്തൊരു ചെണ്ടായ്
കൊണ്ടുവച്ചു പലതരം പൂക്കൾ.
നിന്നെ ഞങ്ങൾ കവിയെന്നു ചൊല്ലി
നിർമ്മമം നിലാച്ചിന്തെന്ന് വാഴ്ത്തി
നിത്യസത്യങ്ങളാകും മനുഷ്യ-
മുഗ്ദ്ധ സംഗീത സാധകനാക്കി.
ഈ മലരിനെ നോക്കൂ, നിറങ്ങൾ-
ക്കത്ര...
കുപ്പായ കീശ
ഞാൻ കീശ ഇല്ലാത്ത ഒരു കുപ്പായമാണ്.എവിടെ വേണമെങ്കിലും തൂക്കിയിടാം.ആരും കൈകടത്തില്ല.എന്തുകൊണ്ട് കീശ വെക്കുന്നില്ലഎന്ന് ചോദിച്ചാൽ എനിക്കൊന്നും പറയാനില്ല.അതല്ല, എനിക്കൊന്നും സൂക്ഷിക്കാനില്ല.എത്ര അലക്കിയിട്ടും നിറം വരാത്തത്എത്ര തേച്ചിട്ടും ചുളിവ് മാറാത്തത്ആരും ഇട്ടു നോക്കാത്തത്, മുഷിഞ്ഞത്.വേണം,...
കാപ്പി പൂക്കൾ
ഗന്ധർവ്വന്മാർ
കാപ്പി പൂക്കളെ -
ചുമ്പിക്കുന്നുണ്ട്.
ഇല്ലെങ്കിലെങ്ങനെ
കാപ്പി പൂക്കൾക്ക്
ഇത്രമേൽ വാസന,
കാറ്റിൽ അവരുടെ
പ്രണയം ലയിക്കുന്നത്,
ഇത്രമേൽ വെളുപ്പ്.
ഓരോ പൂവും
ഓരോ പൂക്കൂട.
അവർ അത്രമേൽ
കാമിക്കുന്നുണ്ട്.
അതാണല്ലോ
കാപ്പിക്കുരു
ഗന്ധർവ്വ സ്നേഹത്താൽ
ചുവന്ന് ലജ്ജിക്കുന്നത്.
ഗന്ധർവ്വ ഗന്ധം
ഒരു കാറ്റിനും കൊടുക്കാതെ
ഹൃദയത്തിന്റെ
അറയിൽ പൂട്ടുന്നത്.
അത്രമേൽ പ്രണയത്തിലാകയാൽ
ഉണക്കിയിട്ടും വറുത്തിട്ടും
പൊടിച്ചിട്ടും തിളപ്പിച്ചിട്ടും
പ്രണയത്തിന്റെ
അണയാ തീയ്യായ്
വാക്കിന് ചെവിയായ്
രുചിക്ക് സാക്ഷിയായ്
മൺ കോപ്പയിൽവന്ന്
പ്രണയപത...
വാഗ്ദത്തം
മൗനത്തിന്റെ ഒളിയിടങ്ങളിൽതേഞ്ഞവാക്കുകൾപെറുക്കിവെച്ച് കളിക്കുന്നു.ഒഴിപ്പിച്ചെടുത്ത കളത്തിൽ വെക്കുന്നആദ്യത്തെ അക്ഷരം തന്നെനിന്നെ തിരയാതെ എടുത്തു നീട്ടുന്നു.വാക്കുകൾക്കെങ്കിലും ഓർമ്മകളുണ്ട്‌അകലെ വലിച്ചെറിഞ്ഞാലുംമുറുകെക്കെട്ടിയ കണ്ണുമായിഅവ വീണ്ടും നമ്മെത്തന്നെ തിരഞ്ഞുവരും.അപ്പോൾ എന്നിലെ പട്ടത്തെഒരു തീക്കൊള്ളിയുടെ കത്തിക്കാളലിലേക്ക്‌മുറുകെ ചേർത്തു കെട്ടുന്നു.മഴമുറിച്ചുനീന്തിയ എന്റെ നിലവിളികൾപിന്നെ...
പെൺമരങ്ങൾ
ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്നപ്ലാസ്റ്റിക് പാവടയിട്ടപാല്‍ ചുരത്തുന്നപെണ്‍റബ്ബര്‍ മരങ്ങളായിരുന്നുവിടിനു ചുറ്റും.പഴുത്ത റബ്ബറിലയില്‍ഈര്‍ക്കില്‍ കുത്തികാറ്റാടി ഉണ്ടാക്കി കളിച്ചിരുന്നകാലത്താണ് ആദ്യ പ്രണയം.കയ്യാലയില്‍ പടര്‍ന്നുകേറിയകാട്ടുപയര്‍തൃപ്പലിമുയല്‍ ചെവിയന്‍അങ്ങനെ അങ്ങനെ.പ്രണയം പൂത്തുനിന്ന പറമ്പ്വെയിലിന് നേരെ നിവര്‍ത്തിപ്പി-ടിച്ചൊരു കുടയാണ്ഓരോ മരവുമെന്നോര്‍ത്ത്പോയ ബാല്യം.നേരം പരപരാന്ന്...
















