കടന്നു പോയാലും..
പാമ്പുകൾ പുറം തൊലിയുരിഞ്ഞ്
കടന്നു പോയാലും
തൊലിയൊരു പാമ്പായി-
ക്കിടക്കുംപോലെ
പകലൊരുമിച്ചതിൻ
നഷ്ടം
ലക്ഷ്യത്തിലേക്കൊരു
ചുവടു കൂടിയെന്ന്
നിനച്ചാഞ്ഞു
നടക്കും നേരം
കൺമുമ്പിലാ വഴി
പൊടുന്നനെ
മരിച്ചു വീഴുന്നത്..
ലാവ
നസ്സിന്റെ ജാലകപ്പഴുതിലൂടെ
മിന്നിമറയും
നക്ഷത്രക്കുഞ്ഞുങ്ങൾ,
കണ്ണേറുമായെത്തും
കറുപ്പിനെയാട്ടാൻ
വിശുദ്ധതീട്ടൂരങ്ങൾ
രാജഭക്തിയുടെ നടുത്തളത്തിൽകാലിളകിയ സിംഹാസനത്തിനടിയിൽകീറിപ്പറിഞ്ഞ പുറംചട്ടകളോടെപൊടിപിടിച്ചു കിടക്കുന്നുണ്ട്'നീതിയുടെ വിശുദ്ധഗ്രന്ഥം.'
ദ്രവിച്ചഴുകിയ താളുകളിൽ,കട്ടിക്കറുപ്പു വരകളിൽമാറ്റിമാറ്റി വരച്ച്,പിരിച്ചെഴുതിയ വെറുപ്പിടം,ഇരുണ്ടമരുന്ന രാജഭയത്തിൻഭൂപടനിറച്ചാർത്തുകൾ.
മങ്ങിയ താളുകളിൽപകയുറഞ്ഞ കുശുകുശുപ്പ്അധികാരാർത്തിയുടെപടയോട്ടവർണ്ണനകൾ.
ശിഷ്ടം
'നമ്മൾ'എന്നത്
സങ്കല്പവും
'നീ' എന്നത് മിഥ്യയും
ഉറുമ്പുകളറിഞ്ഞത്
ഉറമ്പരിച്ചു
തുടങ്ങുമ്പോഴാണ്
ശവം
മിണ്ടിത്തുടങ്ങുന്നത്.
കടക്കൂ അകത്ത്
നിയമപുസ്തകത്തിലെ
ആജ്ഞകൾ
ലംഘിച്ചുവെന്നായിരുന്നു
ആരോപണം.
പ്രണയിനി എഴുതുന്ന സന്ദേശം
വെയിൽ ചായുന്ന വഴികളിൽ നീയെന്നെ
വിരലുകൾ കൊരുത്ത് നടക്കാൻ ക്ഷണിക്കണം.
ഇടം
ഓർമകൾ പൂക്കുന്നിടം
പ്രിയതരമെൻ ഓർമകൾ പോക്കുന്നിടം
ചെത്തിയും മുല്ലയും മന്ദാരവും
പൂക്കാൻ മത്സരിക്കുന്നിടം,
കനിവിന്റെ കുഞ്ഞിലകൾ
കരുണയിൽ കൊരുത്ത്
കുറവുകളൂം കുറ്റങ്ങളും
നഖമെന്നപോൽ
മുറിച്ചു കാരുണ്യത്തോടെ
മറക്കണം.
















