ഉത്തരേന്ത്യൻ ഛായാചിത്രങ്ങൾ
അതൊരൂഷരദേശം!
നിറയെ വർണ്ണങ്ങൾ നിറച്ച-
ക്യാൻവാസിലേതു പോലെ,
ഉത്തരേന്ത്യൻ ഛായാചിത്രങ്ങൾ.
അയാൾ ഭ്രാന്തനല്ല
നഗരപ്രാന്തത്തിലെ
ഒഴിഞ്ഞ മൂലയിൽ
ചപ്രവസ്ത്രങ്ങളിൽ
അടക്കപ്പെട്ട
ദരിദ്രയുടലിന്റെ
പുകയുന്ന
തീച്ചുണ്ടുകൾ
ശവംനാറിപ്പൂവുകൾ
ഞാൻ
ഒരു പക്ഷി.
വാക്കുകൾ കൊണ്ടു
കൂടുകൂട്ടി,
അതിൽ വീണുറങ്ങുന്ന
പക്ഷി.
സൂചിമുനകൾ
ചില വാക്കുകൾ
പൊടിയടർന്ന്
സൂചിമുനകൾ പോലെ
മൂർച്ചയുള്ളതാകുന്നു.
പ്രവാസി
വിയർപ്പ് ഇടഞ്ഞിറങ്ങിപ്പോയ
മരുഭൂവിൽ പൊട്ടിമുളയ്ക്കുന്നുണ്ട്
പ്രതീക്ഷകളുടെ പുതുനാമ്പുകൾ.
മൂകതയാർന്ന മരണം
ചിലരുടെ
ജനനവും
മരണവും
അതിനിടയിലെ
ജീവിതവും
നിശബ്ദമാണ്.
എഴുതാറുണ്ട് ഞങ്ങളും
ഞങ്ങളും എഴുതുന്നു
പേനയിൽ ചെന്തീക്കനൽ,
ചെമ്പനീർപ്പൂക്കൾ, ശ്യാമ-
മേഘങ്ങൾ, മഴ, കടൽ
കാഥികൻ
കളവില്ലാക്കരയിൽനിന്നാണ്
അവൻ വന്നത്
കഥകൾ പറയാൻ
എന്നാൽ അവന്റെ കഥ
മറ്റാരോ പറഞ്ഞുകഴിഞ്ഞിരുന്നു
വെയിലെരിച്ച പ്രണയം
മണ്ണും മനസ്സുമെരിച്ചു തിന്ന
വേനലിന്റെ മാറിൽ ചത്തു വീണ
നിന്റെ ചിതയെരിഞ്ഞതിന്നോ
തുള്ളി തുളുമ്പിയോടിയ കാട്ടരുവീ?
അക്വേറിയത്തിൽ നിന്ന് പസഫിക്കിലേക്കൊരു പെൺമീൻ
തെരുവിൽ, അവൾ വരയ്ക്കപ്പെട്ടു.
തുരുമ്പെടുത്തതെങ്കിലും രാകിയ
മൂർച്ചയുള്ള കത്തി കൊണ്ട്.
















