ഞാൻ
രാവിലെ തൊട്ട് ഓഫീസിലുള്ള എല്ലാവന്മാരെയും മാറി മാറിവിളിക്കുകയാണ്. ഒരുത്തനെങ്കിലും ഫോൺ എടുക്കണ്ടെ? അതെങ്ങനെയാ, ഉത്തരവാദിത്വബോധം - അതില്ലാത്തവന്മാരോട് പറഞ്ഞിട്ടെന്തു കാര്യം!
ചുടലക്കടവ്
പാപത്തിൻ്റെ ഇരുണ്ട ഗലികളിലൂടെ അയാള്‍ അതിവേഗം നടന്നു. രാത്രിയുടെ അന്ത്യയാമങ്ങളിലാണ്, അതിനാല്‍ വിജനവുമാണ്. പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും ഗണികാ ഗണങ്ങളും ഈ നേരങ്ങളില്‍, ഒളിയിടങ്ങളിൽ താവളമടിച്ചിരിപ്പാണ്.
ആൺ മണം
മണ്ണും മലർമണവും മഴയും ഒരുമിച്ചു നെയ്തെടുത്ത ദൃശ്യഭംഗി ചില്ലു ജാലകത്തിനപ്പുറമാക്കി നരച്ചു മങ്ങിയ ഭൂതകാലക്കൂട്ടിനുള്ളിൽ അൻസ നിന്നു. ചില്ലുജാലകത്തിനുമേലൊട്ടി നില്ക്കാനാവാതെ, മഴത്തുള്ളികൾ ഒന്നിനു പിറകേ മറ്റൊന്നായി താഴേക്കൂർന്നു വീഴുന്നതോടൊപ്പം അൻസയുടെ ചിന്തകളുമടർന്നു വീഴുന്നുണ്ടായിരുന്നു.
ഭ്രമിപ്പിക്കുന്ന സ്വപ്നങ്ങൾ
മറുകരയെത്താൻ ആറ്റുവക്കിലെ വഞ്ചിയിലേറി തോണിക്കാരനെത്താതെ വഞ്ചിയിൽ തന്നെ അവൻഇരുന്നു . ചില്ലിക്കാടിനിടയിലൂടെ അയാൾ പടർപ്പുകൾ നീക്കി എത്തുമെന്ന കണ്ണുകളുടെ പ്രതീക്ഷ ആ കാഴ്ച്ചയ്ക്കായ് അവിടേയ്ക്ക് തന്നെ ലക്ഷ്യമുറപ്പിച്ചിരുന്നു.
ഗംഗാസമാധി
കിഴക്കേ ചക്രവാളത്തിനു മുകളിൽ വെള്ളിമേഘങ്ങളുടെ അരികു ചേർന്ന് രാവിലത്തെ സൂര്യൻ നിന്നിരുന്നു. ജനലിന്നിടയിലൂടെ കടന്നു വന്ന കാറ്റ് അവന്റെ കവിളിണകളെ തൊട്ടു തലോടി പോയി.
സത്യപാലൻ്റെ അരങ്ങേറ്റം
അയ്യപ്പൻ്റെ അമ്പലത്തിൽ "ബാലെ"യുള്ള ദിവസമാണ് സത്യപാലന് സ്വന്തം സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ കിട്ടിയത്.
മടക്കം
കണ്ണട വച്ചിട്ടില്ലെന്ന് ചാച്ചന് പെട്ടിയിൽകിടന്ന് മനസിലായതായി ലിനിമോൾക്ക് തോന്നി. അവൾ പപ്പയുടെ മുണ്ടിന്റെ അറ്റം ചെറുവിരലിൽ കോർത്ത് ചാച്ചനെ തന്നെ നോക്കി നിൽക്കുകയാണ്.
മറവികൾ അഥവാ വിറളികൾ
ഇന്നലെ എൻ്റെ ഉടപ്പിറന്നോളുടെ പിറന്നാളായിരുന്നു. ആശംസകൾ നേരാൻ തിരക്കിനിടയിൽ വിട്ടുപോയി.
പുനഃസമാഗമം
ആകാശം മങ്ങി തുടങ്ങി. നിഴലുകൾ ഇരുട്ടിലൊളിക്കുന്നു. വേദനയുടെ നിഴൽപ്പാടുകൾ അരുവി കണക്കെ മനസ്സിലേക്കൊഴുകി വരുന്നു. ഏകാന്തതയുടെ മൂടുപടത്തിൽ വൈശാഖ് തന്റെ സ്വപ്നങ്ങളെ തഴുകിക്കൊണ്ട് ഉമ്മറത്തെ സെറ്റിയിൽ ഇരുന്നു കൊണ്ട് അകലേക്ക് ദൃഷ്ടി പായിച്ചു.
ജേണലിസ്റ്റ്
ഗാസയിലെ മനുഷ്യാവകാശ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ പോയതായിരുന്നു അയാൾ. അവിടെ മരിച്ചു വീണ കുഞ്ഞുങ്ങളെപ്പറ്റി കടുത്ത ഭാഷയിൽ തന്നെയായിരുന്നു അയാളുടെ കുറിപ്പുകൾ.




















