ശലമോന്റെ വാക്യം
താഴ്ന്നിറങ്ങുന്ന പ്രണയത്തിന്റെ കോടമഞ്ഞ്. വിശാലമായ താഴ്വാരങ്ങൾ. ചുംബനങ്ങളുടെ പതിഞ്ഞ ഒച്ച കേൾക്കാം. കാതുകളിൽ കടിച്ചുകൊണ്ടുള്ള അവളുടെ കുസൃതികൾ.
പലായനം
ഇരുട്ട് പുതച്ചുറങ്ങുന്ന തെരുവുവീഥികൾ. വഴി തിരിച്ചറിയാൻ നല്ല ബുദ്ധിമുട്ടുണ്ട്. ഫോണിലൂടെ പറഞ്ഞു തന്ന അടയാളങ്ങളനുസരിച്ച് അയാൾ നടന്നു കൊണ്ടിരുന്നു. ബസ്സിറങ്ങിയ കവലയിൽ നിന്നാൽ കാണാവുന്ന ഗ്രന്ഥശാലയുടെ സമീപത്തു കൂടി പോയാൽ ഇടതുവശത്തേക്ക് കയറി പോകുന്ന ആദ്യത്തെ വഴി.
തെമ്മാടിക്കുഴി
നീണ്ട വിരലുകൾ കൊണ്ട് സുവീരൻ തന്റെ നഗ്നതയുടെ ആഴം അളക്കുകയാണെന്ന് ആൻമേരി ഫിലിപ്പിന് തോന്നി. പെരുവിരൽ മുതൽ ഉച്ചിവരെ ഒരൊച്ചിഴയുന്നുണ്ടോ… വറ്റാത്ത പശ തേച്ച് ഒരു എ പടത്തിന്റെ ആദ്യ പോസ്റ്റർ ഒട്ടിക്കാൻ ഏതിരുട്ടിനെയാവും ആ ഒച്ച് തിരഞ്ഞെടുത്തത്?
“മറിയച്ചേട്ടത്തിക്കൊരു വീടു വേണം”
എഫ് എം റേഡിയോയിലെ പാട്ടിനൊപ്പം നിവ മൂളുന്നുണ്ടായിരുന്നു. കോളേജിലെ പഠനകാലത്ത് എല്ലാവരുടെയും സ്നേഹഭാജനമായിരുന്നു. കുടുംബവും, ജോലിയും ആയപ്പോൾ അവൾ അറിയാതെ തന്നെ എല്ലാ കലാവാസനയും അവളിൽ നിന്നും മാറ്റി നിർത്തപ്പെട്ടു. എങ്കിലും അവളുടെ സ്വരത്തിന് നല്ല ഇമ്പമായിരുന്നു.
കിഴക്കെ മഠത്തിലെ ചന്ദനമരങ്ങൾ
മാലാഖമാർ ശുഭ്രവസ്ത്രധാരിണികളത്രെ.
നിലം തൊടാതെ, കൈകൾ വാനിലുയർത്തി, കൺകളിൽ സ്നേഹം ചൊരിഞ്ഞ് അവർ മുന്നിലെത്തുമത്രേ...
യാമം
ഒരു നിമിഷം എവിടെയോ എന്തോ ഒരു മിന്നൽ. എന്നെ അനുസരിപ്പിക്കുവാൻ പോന്ന എന്തോ ഒരു ശക്തി അയാളിൽ ഉണ്ടോ എന്ന തോന്നൽ. അത്രയും നേരമില്ലാത്ത എന്തൊ ഒരു നാണവും ഭയവും എന്റെ മനസ്സിൽ.
നിന്ദിതരും പീഢിതരും
ലിഫ്റ്റ് വരുന്നതും കാത്തുനില്‍ക്കുമ്പോള്‍ ‘ഞാന്‍ പോയി വരാം.’ എന്ന് ഒരിക്കല്‍ക്കൂടി അവളുടെ അടുത്തു പോയി പറയണോ എന്ന് ലൂയി ആലോചിച്ചു. വേണ്ട. അവളതു കേട്ടതായി ഭാവിക്കുകയോ തിരിഞ്ഞുനോക്കുകയോ പോലുമുണ്ടാവില്ല.
നിന്‍റെ ഓർമ്മയ്ക്ക്
അകന്നകന്നു പോകുന്ന പാതിരാ വണ്ടിയുടെ ഒച്ച കേൾക്കാതെയായിരിക്കുന്നു. ഉണരുന്നതിന് തൊട്ടു മുൻപ് ഏത് സ്വപ്നത്തിലായാലും മുടങ്ങാതെ മുഴങ്ങുന്ന അലാറവും നിലച്ചു പോയി. പകൽ വാട്‍സ് ആപ്പ് ഗ്രൂപ്പുകളിൽ കണ്ടതൊക്കെ വായിച്ചും ഫോർവേർഡ് ചെയ്തും മടുത്തു.
രണ്ടാം പാപം
പുറത്തെ മഞ്ഞിൽനോക്കി കോഫി മൊത്തിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കോർമ്മ വന്നത് താഴിട്ടടച്ച ജാലകവാതിലുകൾ പോലുള്ള അവളുടെ കണ്ണുകളാണ്. പ്രണയത്താക്കോൽ കൊണ്ട് ഇടയ്ക്കെപ്പോഴോ തുറക്കുന്ന ജാലക വാതിലുകൾ.
ത്രികാലം
ജനാലയഴികളിലെ തണുപ്പ് ഒപ്പിയെടുക്കാൻ നെറ്റി അവയിൽ ചേർത്ത ശ്യാമിൻറെ കണ്ണുകളുടെ മുൻപിൽ വെറും ഒരടി അകലത്തിൽ ആണ് അത് സംഭവിച്ചത്. ചുളിവുകൾ നിറഞ്ഞ ഒരു പടു വൃദ്ധൻറെ മുഖം ആദ്യം പ്രത്യക്ഷപ്പെട്ടു.





















