
ആവർത്തനം ചെറുകാര്യമല്ല
മൺകുടത്തിൻ്റെ കഥ
ഒരു വൃദ്ധൻ മൺകുടം ഉണ്ടാക്കുകയായിരുന്നു. അതു കണ്ടുനിന്നിരുന്ന ഒരാൾ ചോദിച്ചു.
“എന്തിനാണ് വീണ്ടും വീണ്ടും ചക്രം തിരിക്കുന്നത്?”
അയാൾ പറഞ്ഞു, “ചക്രം തിരിയാതിരുന്നാൽ മണ്ണ് രൂപം പ്രാപിക്കില്ല. ചക്രം തുടർച്ചയായി തിരിയുന്നതിനാലാണ് ഈ വെറും മണ്ണ് ശില്പവും പാത്രങ്ങളും ഒക്കെയായി മാറുന്നത്.”
ശാസ്ത്രം എന്ത് പറയുന്നു?
ആവർത്തനമാണ് പഠനത്തിന്റെ അടിസ്ഥാനം. ഒരു പ്രാവശ്യം ചെയ്തതുകൊണ്ടു മാത്രം തലച്ചോർ പുതിയ ശീലം സ്വീകരിക്കില്ല. സ്ഥിരമായ പരിശീലനമാണ് നാഡീപഥങ്ങളെ ശക്തമാക്കുന്നത്. അതിനൊരു എളുപ്പവഴിയും ഇല്ല.
ആത്മീയ ചിന്ത
പ്രാർത്ഥനയിലും ജപത്തിലും ആവർത്തനത്തിന് പ്രാധാന്യമുള്ളത് ശ്രദ്ധിച്ചിട്ടുണ്ടോ? അക്ഷരലക്ഷം, നൂറ്റെട്ട് ഇങ്ങനെ മന്ത്രം ആവർത്തിക്കണം എന്നു പറഞ്ഞു കേട്ടിട്ടില്ലേ? നമ്മുടെ വ്രതങ്ങളും അതുപോലെ ദിവസങ്ങൾ നീണ്ടു നിൽക്കാറില്ലേ? ആവർത്തിക്കുമ്പോൾ അത് ഹൃദിസ്ഥമാകും. പിന്നെ അത് ബോധത്തിലും അബോധത്തിലും സ്വാഭാവികമായി സംഭവിക്കും. ശ്രദ്ധ വർദ്ധിക്കും. മനസ്സ് ചിതറില്ല, ഫലമോ, ശ്രദ്ധ ഏതൊന്നിലൂന്നിയോ അതിലെ വിജയം തന്നെ.
ഇന്നത്തെ പരിശീലനം
കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ തുടങ്ങി വെച്ച ഓരോന്നും ഓർക്കുക, എഴുതി സൂക്ഷിക്കാനുള്ളത് എഴുതുക, സ്വന്തം മനസ്സിനെ നിരീക്ഷിക്കുന്നതു പതിവാക്കുക.
ഇന്നത്തെ വാക്യം
“ആവർത്തനം വിരസതയല്ല. രൂപാന്തരം അതിൻ്റെ ഫലമാണ്.”









