ഒന്ന്
‘സ്വപ്നവില വീണ്ടുമിടിയുന്നു ‘ പുലരിയ്ക്ക-
പ്പത്രമെറിയുന്ന ചെറുകാറ്റു മൊഴിയുന്നു
കൽക്കരിനിറം കലരുമർദ്ധനിശ ഹൃത്തിൽ
കുത്തിയ കിനാക്കൊടികളെത്രയിനി ബാക്കി!!
രണ്ട്
ചത്തൊരിരുൾ കത്തിയമരുന്ന സമയത്തി –
ക്കാക്കകൾ കുളിക്കുമൊരു ദുശ്ശകുനദൃശ്യം
പാഴ്ത്തകര പൂത്ത തെരുവിന്നരികിലോട-
പ്പാത്തിയിലുറുമ്പുകളരിച്ച കതിർ നാളം !
വൃത്തം:( ഇന്ദുവദന)