മോഹനം കവിതായനം -8 പ്രണയ മധുരം

ഒന്ന്.

നീലക്കാറിൻ കരിനിര കളിക്കുന്നു വിണ്ണിൻ തടത്തിൽ
ചാരെപ്പൂവൻമയിലുകൾ നിരക്കുന്നു
നൃത്തം തുടങ്ങാൻ
നാഭിപ്പൂവിൽ പ്രണയമധുപം തേൻതിരക്കുന്നു രാധേ..
പീലിത്തണ്ടാൽക്കളഭസുരഭിത്തെന്നൽ വീശുന്നു നിന്നെ!

രണ്ട്

ഓളക്കൈയാൽ ക്കനകകുചവും
പൊത്തി നാണിച്ചു നീങ്ങും
കാളിന്ദിക്കാ,യരമണി പണി
ഞ്ഞെത്തി സാന്ധ്യപ്രകാശം
തീരത്തെങ്ങും പുടവകളുണക്കാനിടും ഗോപിമാർ തൻ
ലോലാപാംഗഭ്രമരനികരം പാറി നീലക്കടമ്പിൽ!

വൃത്തം: മന്ദാക്രാന്ത

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.