ഉല്ലാസത്തിന്റെ അപ്പോത്തിക്കരി

പച്ചയായ വെറുമൊരു തമാശ പോലെ ജീവിതത്തെ കണ്ട ആളാണ് പ്രിയപ്പെട്ടവർ കുഞ്ഞിക്ക എന്ന് വിളിച്ചിരുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള. മമ്മൂട്ടിയുടെ മകൻ ദുൽഖറിനെ കുഞ്ഞിക്ക എന്നാണല്ലോ വിളിക്കുന്നത്. മമ്മൂട്ടിയേക്കാൾ സുന്ദരൻ എന്ന് സ്വയം മേനിപറഞ്ഞിരുന്ന...

അരാജകവാദം ആഘോഷിച്ച പോരാളി

സൗഹൃദത്തെ വെറുമൊരു അവസരമായി കാണരുതെന്നും അതിനെ എല്ലായ്‌പ്പോഴും മധുരമയമായ ഉത്തരവാദിത്തമായി പരിഗണിക്കണമെന്നും പറഞ്ഞത് ഖലീല്‍ ജിബ്രാനാണ്. നിങ്ങളാകുന്നതിലേക്കുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ആത്മസുഹൃത്തെന്ന് പ്രസ്താവിച്ചതാകട്ടെ, അമേരിക്കന്‍ കവിയും...

ഒരലസന്റെ മാനിഫെസ്റ്റോ

ഒതുക്കമുള്ള മുടിയിഴകള്‍ പ്രത്യേകതകളില്ലാത്ത ജീവിതത്തിന്റെ അടയാളങ്ങളാണ്. അവര്‍ ഭയപ്പാടോടെ ജീവിക്കുന്നു. എന്നാല്‍ മുടി തോന്നും വിധത്തില്‍ അലസമായി ചീകുന്നവര്‍ പ്രതിഭാശാലികളാണ്. അവര്‍ ലോകത്തേയും ലോകരേയും തങ്ങള്‍ക്കൊപ്പം ക്ഷണിക്കുന്നു.  അലസജീവിതത്തിലെ ആക്ഷൻ ഹീറോകളെ പറ്റി...

ഓർമയിൽ വിരിഞ്ഞ ഒരു താമര

ഒരാളോടും ഒരു വന്‍ സദസ്സിനോടും ഒരേ ഗൗരവത്തില്‍ ആശയ സംവേദനം ചെയ്യുന്ന പ്രതിഭയായിരുന്നു എം. എൻ.വിജയൻ.  അമ്പലപ്പുഴ പാൽപ്പായസം പേരുകേട്ടത് അതുണ്ടാക്കിയ ആളെ കൊണ്ടല്ല, അതു കുടിച്ചയാളെ കൊണ്ടാണ് എന്നു പറഞ്ഞിരുന്ന ഒരാളാണ്...

അനുവദനീയമല്ലാത്ത കാല്പനിക പ്രണയങ്ങളുടെ ചരിത്രം

നേരിട്ടറിഞ്ഞതും പഠിച്ചു മനസിലാക്കിയതുമായ സംസ്ക്കാരത്തെ കുറിച്ചൊരു പുസ്തകം എഴുതാനിരുന്നു ആർതർ ഗോൾഡൻ എന്ന അമേരിക്കക്കാരൻ. ആദ്യമെഴുതിയത് ശരിയായില്ലെന്ന് കണ്ട് അപ്പാടെ വേണ്ടെന്നു വച്ചു അദ്ദേഹം. വീണ്ടും എഴുതിയെങ്കിലും അതും മനസിന് പിടിച്ചില്ല. എന്നാൽ...

രവി ആരുമല്ല ഖസാക്ക് ഒന്നുമല്ല, എന്നിട്ടും….

ഖസാക്ക്  വെറും  ഒരു കഥയല്ല. കഥകളുടെ കൂടാരമാണ്. പ്രാക്തന വിശ്വാസങ്ങളുടെ ഒറ്റപ്പെട്ട തുരുത്ത്. അതിൽ അഭിരമിച്ചു കഴിയുന്ന മനുഷ്യരും ആത്മ സ്ഥലികളായ് മണ്ണും പ്രകൃതിയുംവരെ ഇതിഹാസതുല്യരാകുന്ന കഥ. മനുഷ്യകാമനകളുടെ ഒടുങ്ങാത്ത ചുഴിയിൽപ്പെട്ട് വ്യഥിതനായ്...

ജീവിതാസക്തിയുടെ വര്‍ണ്ണങ്ങൾ

ജീവിതത്തിൽ പരാജയപ്പെടുന്ന ചിലർക്ക്  മരണത്താൽ കൈവരുന്ന കാവ്യനീതിയാണ് വാൻ‌ഗോഗിന് ലഭിച്ച പ്രശസ്തി. കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും ഒരുകാലത്ത് വാൻ‌ഗോഗിനെ വേട്ടയാടി. ചിത്ര രചനയ്ക്കായ്‌ ഖനികളിലും ഗോതമ്പു വയലുകളിലും അലഞ്ഞു നടന്ന അദ്ദേഹത്തെ...

സൗഹൃദങ്ങളിലേയ്ക്ക് നിലാവ് പൊഴിയുമ്പോൾ

ചില രാവുകളുണ്ട്, കടകൾക്കു മുന്നിൽ അലുക്കിട്ട തോരണ ബൾബുകളിൽ പ്രകാശം പുഞ്ചിരിക്കുന്ന രാവുകൾ. ഒരേ വലിപ്പത്തിലും നീളത്തിലും വെട്ടിയൊതുക്കിയ സുന്ദരികളുടെ മുടി തുമ്പ് പോലെ പ്രകാശം പൊഴിഞ്ഞു വീഴുന്നു, ഒടുവിൽ മണ്ണിൽ വന്നു...

വിശുദ്ധീകരിക്കപ്പെടുന്ന ചുവന്ന രാത്രികൾ

ആത്മഹത്യ ചെയ്ത ഒരു ശലഭം അടിവയറ്റിൽനിറയെ കലമ്പലുമായി ദിവസങ്ങൾക്കകം പുനർജ്ജനിയ്ക്കാൻ വട്ടം കൂട്ടുമെന്നും പ്യൂപ്പയാകുമെന്നും ദിവസങ്ങൾക്കൊടുവിൽ പ്യൂപ്പ പൊട്ടി വിടർന്നു ചുവന്ന നിറത്തിലുള്ള ശലഭം എന്നിൽ നിന്നു പുനർജ്ജനിക്കുമെന്നും ഞാനറിയുന്നു. അതുപിന്നെ എന്നെ...

പേനയിൽ സൂക്ഷിച്ച വിത്ത്

പൂവേ നീയിപ്പോൾ ചൊരിയുന്ന ഈ നറുമണം എന്നെതേടി എത്രകോടി വർഷങ്ങൾക്കു മുമ്പ് പുറപ്പെട്ടതാവണം എന്ന് ജനിതകം എന്ന കവിതയിൽ എഴുതിയിട്ടുണ്ട് വീരാൻകുട്ടി. വിത്തില്‍ തന്നെയുണ്ട് മരത്തിന്‍റെ ഭാവി. വെയിലും മഴയും അതിനെ വളര്‍ത്തുന്നു...

Latest Posts

error: Content is protected !!