അവതാരം
ഇനി ജനിക്കും
നവമുഖങ്ങൾക്കിവിടെ
നീതിയസാധ്യമോ?
കവിയും ഗുണ്ടയും പുതിയപാതയും
ഏറെ രാവിലായ് മെത്തയിൽ, കവി-
നിദ്രയില്ലാതുഴറവേ
ഉഷ്ണപൂരിതമന്തരംഗത്തിൽ
ഊറിവന്നതു ചൊല്ലിപോൽ:
അവസ്ഥാന്തരങ്ങൾ
സ്നേഹത്തിൽ പൊതിഞ്ഞ
ഓർമകളുടെ നിറം മങ്ങുമ്പോഴാണ്
പ്രണയകവിതകളെ വെറുക്കാന്‍ തുടങ്ങിയത്
പ്രണയ കവിതകളെ വായിച്ച്
ആ വരികളെഴുതിയ കവിയെ മോഹിച്ചു
പ്രണയകാടുകള്‍ പൂത്തപ്പോള്‍
രണ്ടപരിചിതർ ഏണിയും പാമ്പും കളിക്കുന്നു
ഒന്നാമത്തെയാൾ കറക്കിയെറിഞ്ഞപ്പോൾ
ഡൈസ് ഒന്നെന്നു വീണു.
കോന്തല
ഇടുപ്പിൽ തിരുകി പണിയുന്ന കോന്തല
ഒരു നിലവറയാകുന്നു.
കോന്തലയ്ക്കുള്ളിൽ എന്തുണ്ടാവും?
ജലസ്മരണകൾ
ജലമൊഴിഞ്ഞേറെയും വറ്റിവരണ്ടൊരീ
പുഴയുടെ ഓരത്തു കാട്ടുചെമ്പോത്തുകൾ
ഇണതേടിയെത്തുന്നു, രക്താഭിസാന്ദ്രമാം
മിഴികളിൽ കാമമിളകിത്തിളയ്ക്കുന്നു.
ഡിസംബർ
നീയെന്നെ വിരഹാർദ്രയാക്കുന്നു
വിടപറഞ്ഞകലുവാൻ മടിയ്ക്കുന്ന
നിൻ്റെ നിശ്വാസങ്ങളുറഞ്ഞൊരാ കാറ്റ്
എന്റെ ജാലകങ്ങളിൽ മുട്ടിവിളിക്കുന്നു.
യാത്ര
ഉടലുകൾക്കു മാത്രം
മനസ്സിലാകുന്ന
ചലനവേഗങ്ങളുടെ
ഒരുമ്പെട്ടോൾ
ഉടുത്തൊരുങ്ങിയ ഭ്രാന്തുകളെ
മനസ്സാം കളിമൺ ഭിത്തിയിൽ
പണ്ടെല്ലാമവളിങ്ങനെ
എഴുതിവച്ചിരുന്നത്രെ..!!