Home Authors Posts by പി വി സൂര്യഗായത്രി

പി വി സൂര്യഗായത്രി

81 POSTS 0 COMMENTS
കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.

പ്രേതവനത്തിൻ തീക്കടവിൽ ഗരുഡായോഗം കാക്കുന്നു

ചിതാഭസ്മ വിഭൂഷിത ചേലയ്ക്കുള്ളിൽ ആവിപിടിക്കും മൂവന്തിയവൻ, രാവേറെയടുക്കുംകാലം ആറടിനീളും പ്രേതവനത്തിൻ തീക്കടവിൽ ചന്ദ്രികതേച്ചു കുളിക്കുന്നു.

ഒരു ജന്മം ധൃതിയിൽ കഴിച്ചപോലെ…

നിലയില്ലാക്കയത്തിനോളക്കയർ ചുറ്റിവരിഞ്ഞിരുട്ടിൽ, ഹതാശയായ് നിൽക്കക്കള്ളിയില്ലാ,തുഴറുന്നു ഞാൻ.

സ്ലീപ്‌ പരാലിസിസ്

ആശുപത്രി- ക്കിടക്കയിലാണെന്ന് തോന്നി. രണ്ടാംനാളും തളരും നീണ്ട- പാതിയുറക്കത്തിലൊരു നിഴൽ

സ്ഥലജല വിഭ്രമം

മുറ്റത്ത് ഞെട്ടറ്റ് വീണൊരു നരച്ച പൂവിൻ മൃതദേഹംപോലൊരു പുലർവെട്ടം.

മൂടൽമഞ്ഞ് വീണ കണ്ണാടിയിൽ നോക്കുമ്പോൾ…

ഒറ്റയ്ക്കിരിക്കുമ്പോൾ പുതിയ വീടിന് അളിഞ്ഞ ജഡത്തിന്റെ തണുപ്പും മിനുപ്പും.

ചോരവെയിൽ പെയ്ത പാടങ്ങൾ

പിന്തിരിഞ്ഞ് നടക്കാനായുന്തോറും കടയ്ക്കൽ കത്തി വെച്ചപോലെയുള്ള ആ കരിനിഴൽ നിങ്ങൾ കരുതും പോലെയല്ല, വെറും തല്ലിപ്പൊളിയാണത്

ശേഷം കാഴ്ചയിൽ പ്രതിബിംബിക്കുന്നതെല്ലാം ഇങ്ങനെയാണ്…

ഇന്നലെ ഞാൻ നോക്കുമ്പഴെല്ലാം മിഴിച്ചു മേലെ നഗരത്തിൻ പഴുത്ത വ്രണ,ക്കണ്ണുപോൽ ചന്ദ്രൻ.

കൂട്ടാല

രാപ്പകൽ നെഞ്ചിനകത്തിരുന്ന് അലാറമായടിക്കുന്നു ദൂരെയെങ്ങോ പെരും - ചെണ്ടകൊട്ടിപ്പൊളിയുന്ന കോവിൽ കണക്കെയെൻ ഹൃദയം. വഴിപിഴയ്ക്കും കൊടുംകാട്ടിൻ നടുവിലായ് കല്ലുപാകിയ കോവിലിൻ വിരിമാറ് തകർന്ന കൂട്ടാല കൊള്ളയടിച്ച ഹൃദയം. കാൽകഴച്ച്...

ട്രോജൻ കുതിര

പണ്ടുതൊട്ടേയവൾക്കുള്ളിൽ- കെട്ടിയിട്ട കുതിര ചിനയ്ക്കുന്നതു കേൾക്കുന്നു. അതിൻ കുളമ്പൊച്ച കണക്കെ മിടിക്കും ഹൃത്തടം.

സന്ധിക്കും വരേയ്ക്കും വണക്കം

മാങ്ങാച്ചുന വീണ പോൽ പൊള്ളിക്കരുവാളിച്ച കവിളുമായ് നിൽക്കുന്നു,

Latest Posts

- Advertisement -
error: Content is protected !!