മോഹനം കവിതായനം -13 വൃന്ദാവനത്തിൽ ..

ഒന്ന്
മഞ്ഞപ്പട്ടുടയാടയൂർന്നു,നിടിലേ ഗോരോചനംമാഞ്ഞു, തൃ-
ക്കണ്ണിൽക്കൂമ്പുമൊരഞ്ജനക്കുതുകമോടെത്തും കിശോരാകൃതേ..
ദീനൻ ഞാൻ ദനുജാധമർക്കു രജകൻ,മാറാപ്പിലെദ്ദുഷ്കൃതം
നീരന്ധ്രാരുണപത്മപാദനികടേ വയ്ക്കാം, വെളുപ്പിക്ക നീ!

രണ്ട്

പീലിപ്പൂവഴകാർന്ന വാസര
മയിൽച്ചന്തങ്ങൾ ചേക്കേറിയോ..
ചായച്ചെപ്പുമറിഞ്ഞൊര സ്തഗിരിതൻചിത്രപ്രഭാസാനുവിൽ !
കോലംകെട്ടൊരിരുട്ടുപെറ്റ കവിതപ്പയ്യേ, ഭ്രമിക്കായ്ക, നീ
കോലപ്പൂങ്കുഴൽ കേട്ടു നേർവഴിയറിഞ്ഞെത്താം വ്രജത്തിന്നകം!

വൃത്തം: ശാർദ്ദൂലവിക്രീഡിതം.

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.