മോഹനം കവിതായനം -22 ദുരിതകാലം ..

ഒന്ന്.

പട്ടിണി വരട്ടി,യതിലുപ്പുമൊഴി കൂട്ടി
ക്കുട്ടികളെയൂട്ടിടുമൊരിഷ്ടസഖിയാളേ
ഇക്കിളിയുണങ്ങിയൊരു നിന്റെ കവിളത്തും
നെൽക്കതിർ മണക്കുമൊരു കാറ്റു തഴുകുന്നു…!

രണ്ട്.

ചത്തൊരിരുൾ കത്തിയമരുന്ന സമയത്തി –
ക്കാക്കകൾ കുളിക്കുമൊരു ദുശ്ശകുനദൃശ്യം
പാഴ്ത്തകര പൂത്തതെരുവിന്നരികിലോട-
പ്പാത്തിയിലുറുമ്പുകളരിച്ച കതിർനാളം !

വൃത്തം: ഇന്ദുവദന

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.