മോഹനം കവിതായനം -10 ചുറ്റും കാണുന്നത്

ഒന്ന്

നിത്യമത്തെരുവുതന്റെ കണ്ണുനീ-
രുപ്പിലിട്ടു കഴുകിത്തുടച്ചതാം
സ്വപ്നമല്ലി, മധുശാലകൾക്കകം
തൊട്ടുകൂട്ടുവതിനായ്ക്കൊടുപ്പതും?

രണ്ട്

തൊട്ടിലാട്ടുമൊരുകാറ്റു,മൊട്ടുതൻ-
ഞെട്ടറുത്തു കൊലചെയ്തു ദാരുണം
തെറ്റിടാതെ ചുടുവാർത്ത തീർത്തു വി-
റ്റഷ്ടി നേടിയൊരു പത്രരാക്കിളി.

വൃത്തം: രഥോദ്ധത

എറണാകുളം ജില്ലയിൽ കാഞ്ഞിരമറ്റത്തിനടുത്ത് കൈപ്പട്ടൂർ സ്വദേശി . കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചു. ഇപ്പോൾ അക്ഷരശ്ലോക രംഗത്ത് സജീവം. പുതിയ കാലത്ത് വൃത്താലങ്കാരനിബദ്ധമായി മികച്ച ശ്ലോകങ്ങളെഴുതുന്ന അപൂർവം കവികളിലൊരാൾ. 2018ൽ പ്രസിദ്ധീകരിച്ച മോഹനം എന്ന ശ്ലോക സമാഹാരം ഈ രംഗത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു.