ഒന്ന്.
പല്ലക്കേറിവരുന്ന പഞ്ചമിനിലാക്കന്നിക്കു മഞ്ഞക്കുളി –
ക്ക,ല്ലിത്താമരനീരുചേർത്തു കളഭം ചാലിപ്പുകാളിന്ദി ഹാ
മല്ലിപ്പൂമണമാർന്ന വല്ലവിക
ൾതൻവല്ലായ്മതീരുംപടി –
ക്കില്ലിത്തണ്ടിലുണർന്നിടുന്നു മധുരശ്രീരാഗമാം തേന്മഴ….!
രണ്ട്.
സല്പുഷ്പങ്ങൾ നിരന്ന നാട്ടുവഴിയും പാടങ്ങളും മേട്ടിലെ
ക്കൽത്തൊട്ടിക്കകമേ കുളിച്ചു കുറുകിപ്പാറുംകിളിക്കൂട്ടവും
പച്ചക്കാടുകളും കുളങ്ങളുമിളം കാറ്റിന്റെയീണങ്ങളും
മുറ്റുംനിർവൃതി തന്നിടുമ്പൊളിവിടെ
ച്ചുറ്റായ്ക മൃത്യോ വൃഥാ !
(വൃത്തം : ശാർദ്ദൂലവിക്രീഡിതം.)