ഒരു ചരമവാർത്ത
പത്രത്തിൽ
ഒരു വീടിന്റെ ചരമവാർത്തയുണ്ടായിരുന്നു..
ആത്മഹത്യ ചെയ്തതാണ്
ആറ് ചെറു കവിതകൾ
ഓർമയുടെ ഇതളുകൾ
പൊഴിയുമെന്ന്
ഓരോ പൂവിനുമറിയാം.
കാഴ്ച
ഒറ്റയ്ക്ക് പൂത്തൊരു പൂമരമേ
നിന്റെ ഇത്തിരി തണലെനിക്കുള്ളതോ
കാറ്റൊന്ന് വീശിയാൽ പൂമാരി
പൂമെത്തയിലോ പൂനിലാവ്
വൃഥാ ….
ഒരു മഴയായിരുന്നു
ഉടഞ്ഞു ചിന്നിയത്….
വെയിൽ കുടിച്ചു വെന്ത
ഹരിത സ്വപ്നങ്ങളിലേക്ക്…
അവളുടെ കത്തുകൾ
അവളുടെ കത്തുകളിൽ,
കണ്ണുനീരുണങ്ങിയ പാടുകൾ.
അക്ഷരങ്ങളിൽ,
കൃഷ്ണമണികളുടെ തിളക്കം.
വിഷുക്കനവ്
വിഷുവെനിക്കേറ്റം പ്രിയംപകർന്നോൾ
മേടമടിയിൽ പുലർന്നു പൂക്കാലമായോൾ
കൊഴിയുന്ന കാലക്കറുപ്പിനെനീക്കിയോൾ
വരുംകാലമേറ്റം നിറവുതന്നോൾ..
തെരുവിന്റെ ശവപ്പാട്ട്
ഒറ്റ മുറി വീടിന്റെ
വിശാലതയിൽ,
പരസ്പരം വരിഞ്ഞുമുറുകിയ
കൈകൾക്കിടയിൽ കിടന്ന്
വിയർപ്പ് തുള്ളികളെ
ദാഹജലമാക്കി മാറ്റിയ
കാഴ്ചയില്ലാത്ത കാലം
കണ്ണുണ്ടെന്നാകിലും
കാഴ്ചകൾ കാണുവാൻ
കണ്ണാടിപോലൊരു
മനസ്സുമുണ്ടാവണം
താജ് മഹൽ
യമുനയിലെ നീലജലത്തിന്റെ
ഓളങ്ങള്‍ കലപിലകൂട്ടുമ്പോള്‍
ഞാൻ
മുംതാസിനെപ്പറ്റി ചിന്തിച്ചു
അഭയാർത്ഥിയുടെ കുപ്പായം
നിഴൽ വീണ
അപരിചിതമായ പുറമ്പോക്കിൽ
കാറ്റ് കുടഞ്ഞു വിരിച്ചു
മൺതരിപ്പായ.