പ്രണയാനന്തരം
പ്രണയം ..!
പ്രളയമായ് സ്നേഹം
പ്രാപിക്കുന്ന
പ്രക്രിയ
മത്സ്യം; ജലത്തിന്റെ താവോ…
ജലം
ജീവന്റെ അടിവേര്
ജലഛായ
പരൽമീനുകളുടെ
നിശബ്ദ സഞ്ചാരം
ജല സംസാരം
ഗാസ
നിലവിളികൾ വരിഞ്ഞുമുറുക്കിയ
പകലുകൾ ഉറങ്ങുന്ന
മുറിയാണ് ഞാൻ.
ജീവൻ എരിഞ്ഞു തീരുന്ന
രാച്ചിതകളിലെ കനൽ നോവ്
പെയ്തുനിറയുന്നു.
വഴി
കാൺമൂ മുന്നിലൊരുവഴിയതു
പെരുവഴി
നീണ്ടുപോകുന്നറ്റംകാണാ-
പെരുവഴിയിലിരുൾ പരക്കുന്നു
ഡിസംബർ
മുറ്റത്തെ ചൊരിമണലിൽ
അച്ഛൻ നട്ട ക്രിസാന്തിമം
ചെഞ്ചുവപ്പാർന്ന
തളിരിലകൾ വിടർത്തുമ്പോഴായിരുന്നു
നിന്നെയും തേടി
ദൂരെ വിണ്ണിലെ താരമാണന്നു നീ
താഴെ മണ്ണിന്റെ മോഹമാകുന്നു ഞാൻ.
ദൂതയച്ചൊരെൻ നക്ഷത്രപേടകം
ഓതി നിൻ കാതിലെൻ പ്രേമഗീതകം.
നേർച്ചത്തടികൾ
കുന്നുകളെ കരിമ്പച്ച പുതപ്പിച്ച
മുളങ്കാടുകൾക്കിടയിൽ
ഇംഫാൽ താഴ്‌വരയിൽ
സൗഹൃദോദ്യാനം തീർത്ത്,
അപരമുഖങ്ങളിൽ ചേക്കേറുന്ന ഉറുമ്പുതീനിപ്പക്ഷികൾ….
മനുഷ്യർ കാലിടറി
വീണലിഞ്ഞു തീരുന്ന
മണ്ണിൽ ശവം തിന്നാൻ
കൂട്ടം കൂടുന്ന ഉറുമ്പുകളെ
കൊത്തിപ്പറക്കാൻ
ഐലാൻ കുർദി
ഉപ്പയോടൊപ്പം
പുത്തനുടുത്തിറങ്ങുമ്പോൾ
മുറ്റത്തെ മുല്ലയോടും
അടുക്കളയിലെ പൂച്ചയോടും
മൂലയിലെ കളിപ്പാട്ടങ്ങളോടും
ഈയാം പാറ്റകൾ
അതെ... പാറ്റയാ ...
ഈയാം പാറ്റയാ...
തേനീച്ചകളോംളം സമ്പാദ്യമില്ലാത്ത പാറ്റ
വെയിൽ വെട്ടത്ത്
തുമ്പികളോളം ഉയർന്നു പൊങ്ങാനാവാത്ത...
പൂമ്പാറ്റകളെപ്പോൽ
പൂക്കൾ തോറും തേനുണ്ണാനാവാത്ത...