
സന്ധ്യാ നേരം
മേഘങ്ങളെല്ലാം നീരാട്ടിനു പുറപ്പെടുന്ന വേള,
മിന്നിത്തിളങ്ങുന്ന താരകങ്ങളുടെ ശോഭയിൽ
വിദൂരതകളിൽ നിന്നും
നിന്നെ നോക്കി പുഞ്ചിരിക്കുന്ന
നിശാപതിയെ നീ കണ്ടുവോ ?
കണ്ടിരിക്കാം,
നിലാവ് ചുരത്തുന്ന
ഗന്ധർവ യാമങ്ങളിൽ രാ-കവിത ഏറ്റുപാടി
ചുകന്നു തുടുത്ത കവിൾത്തടങ്ങളിൽ,
ആകാംഷയുടെ മുൾമുനയിൽ
ഉത്തരങ്ങൾക്കു കാതോർത്ത്
വെമ്പൽകൊള്ളുന്ന നിന്റെ മിഴിച്ചന്തവും,
അങ്ങിനെ എണ്ണിയാലൊടുങ്ങാത്ത
ഒരായിരം ചന്ദ്രോദയങ്ങൾക്കു
സ്‌മൃതിസാക്ഷി .
കാലം
അടർത്തിമാറ്റിയ ചില നുറുങ്ങു കിനാവുകൾ
ഇനിയും ചായം പടന്ന ചിത്രങ്ങൾ പോലെ
ഹൃദയതാളുകളിൽ ഇനിയും ബാക്കി . .









