മടലേറൽ
സംഘകാലത്തിലേക്ക് ഞെട്ടറ്റു വീണ പ്ലാവില പോലെ വിജയ ഹോസ്പിറ്റലിന്റെ മെയിൽ വാർഡിലെ എട്ടാം നമ്പർ ബെഡ്ഡിൽ പ്രകാശൻ വലതു വശത്തേക്ക് ചരിഞ്ഞു കിടന്നു.
തള്ള
ചാണകംകൊണ്ട് തേച്ച് മിനുക്കിയ ഉമ്മറക്കോലായിൽ പായവിരിച്ച് കിടക്കുക പതിവാണ്, വേലായിക്ക്. അകത്ത്നിന്ന് തള്ളയുടെ വിളികേൾക്കാം. പാറിപ്പറന്ന മുടിയും കുഴിഞ്ഞ കണ്ണുകളും വേലായിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു.
ആകാശം തൊട്ടു പറക്കുന്ന നൊമ്പരക്കടലാസുകൾ
മെലിഞ്ഞു നേർത്ത വിരലുകളിൽ മൈദപ്പശ അവശേഷിപ്പിച്ച അപൂർണ്ണ ചിഹ്നങ്ങൾ പാവാടത്തുമ്പിൽ തുടച്ചതിനുശേഷം, രണ്ടടി നീളവും വീതിയുമളന്നു വെട്ടിവച്ച സമചതുര വർണ്ണക്കടലാസിൽ, വില്ലുപോലെ വളച്ചറ്റങ്ങൾ നൂലു കൊണ്ടു കെട്ടിയ ഈർക്കിൽ, വികർണമാക്കി ഒട്ടിച്ചു.
പടച്ചോന്റെ ഓഫർ
ഏഴാമാസത്തെ സ്കാനിംഗ് നോക്കി ഡോക്ടർ പറയുന്നത് കേട്ട് ഉപ്പയുടെയും ഉമ്മയുടെയും സന്തോഷവും കൗതുകവും ഞാൻ അറിയുന്നുണ്ട്. സന്തോഷമില്ലാതിരിക്കുമോ…?
ഞാൻ
രാവിലെ തൊട്ട് ഓഫീസിലുള്ള എല്ലാവന്മാരെയും മാറി മാറിവിളിക്കുകയാണ്. ഒരുത്തനെങ്കിലും ഫോൺ എടുക്കണ്ടെ? അതെങ്ങനെയാ, ഉത്തരവാദിത്വബോധം - അതില്ലാത്തവന്മാരോട് പറഞ്ഞിട്ടെന്തു കാര്യം!
ചുടലക്കടവ്
പാപത്തിൻ്റെ ഇരുണ്ട ഗലികളിലൂടെ അയാള്‍ അതിവേഗം നടന്നു. രാത്രിയുടെ അന്ത്യയാമങ്ങളിലാണ്, അതിനാല്‍ വിജനവുമാണ്. പോക്കറ്റടിക്കാരും പിടിച്ചുപറിക്കാരും ഗണികാ ഗണങ്ങളും ഈ നേരങ്ങളില്‍, ഒളിയിടങ്ങളിൽ താവളമടിച്ചിരിപ്പാണ്.
ആൺ മണം
മണ്ണും മലർമണവും മഴയും ഒരുമിച്ചു നെയ്തെടുത്ത ദൃശ്യഭംഗി ചില്ലു ജാലകത്തിനപ്പുറമാക്കി നരച്ചു മങ്ങിയ ഭൂതകാലക്കൂട്ടിനുള്ളിൽ അൻസ നിന്നു. ചില്ലുജാലകത്തിനുമേലൊട്ടി നില്ക്കാനാവാതെ, മഴത്തുള്ളികൾ ഒന്നിനു പിറകേ മറ്റൊന്നായി താഴേക്കൂർന്നു വീഴുന്നതോടൊപ്പം അൻസയുടെ ചിന്തകളുമടർന്നു വീഴുന്നുണ്ടായിരുന്നു.
ഭ്രമിപ്പിക്കുന്ന സ്വപ്നങ്ങൾ
മറുകരയെത്താൻ ആറ്റുവക്കിലെ വഞ്ചിയിലേറി തോണിക്കാരനെത്താതെ വഞ്ചിയിൽ തന്നെ അവൻഇരുന്നു . ചില്ലിക്കാടിനിടയിലൂടെ അയാൾ പടർപ്പുകൾ നീക്കി എത്തുമെന്ന കണ്ണുകളുടെ പ്രതീക്ഷ ആ കാഴ്ച്ചയ്ക്കായ് അവിടേയ്ക്ക് തന്നെ ലക്ഷ്യമുറപ്പിച്ചിരുന്നു.
ഗംഗാസമാധി
കിഴക്കേ ചക്രവാളത്തിനു മുകളിൽ വെള്ളിമേഘങ്ങളുടെ അരികു ചേർന്ന് രാവിലത്തെ സൂര്യൻ നിന്നിരുന്നു. ജനലിന്നിടയിലൂടെ കടന്നു വന്ന കാറ്റ് അവന്റെ കവിളിണകളെ തൊട്ടു തലോടി പോയി.
സത്യപാലൻ്റെ അരങ്ങേറ്റം
അയ്യപ്പൻ്റെ അമ്പലത്തിൽ "ബാലെ"യുള്ള ദിവസമാണ് സത്യപാലന് സ്വന്തം സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ കിട്ടിയത്.