പോലീസ് ഡയറി – 21 : നൂറോൻ കിഴങ്ങ്
തലേദിവസം രാത്രിയിൽ തന്നെ വനവിഭവം ശേഖരിക്കാൻ പോയ ആളെ ആന ചവിട്ടിക്കൊന്നിട്ടുണ്ടന്നറിഞ്ഞിരുന്നു. ഇക്കുറി പതിവിന് വിപരീതമായി സംഭവസ്ഥലത്തേക്ക് കുതിക്കാൻ മേലാവികൾ ഉത്തരവിട്ടില്ല.
പോലീസ് ഡയറി – 20 : പ്രേതം തോമ
കുറച്ചുനേരം പത്മാക്ഷനെ തന്നെ നോക്കിയിരുന്നപ്പോൾ അയാൾ എന്നെനോക്കി ചിരിക്കുന്നതായും കാലുകൾ നിലത്തു വച്ച് നടക്കുന്നതായും തോന്നി. എന്റെ ശരീരത്തിലെ രോമങ്ങൾ എന്നെ അനുസരിക്കാതെ എഴുന്നേറ്റ് നിൽക്കാൻ തുടങ്ങി.
പോലീസ് ഡയറി -19 : എവരി ഫാമിലി ഹാസ് എ സ്റ്റോറി …
എൻ്റെ മുറിവേറ്റ ചിന്തകൾ അവൻ്റെ ജാലകക്കാഴ്ചകളിൽ തറച്ചു. നിശ്ചലമായ കാറ്റും പൊളിഞ്ഞ് വീണ ആകാശവും ഉദയാസ്തമയങ്ങളെ ചോപ്പിച്ച രക്തവും അവൻ്റെ ജാലകങ്ങളിലെ നിത്യ കാഴ്ചകൾ ആയിട്ടുണ്ടാവും.
പോലീസ് ഡയറി -18 : കോളജ് യൂണിയൻ ഉദ്ഘാടന മാമാങ്കം
സ്റ്റേഷനതിർത്തിയിലെ ഏക എഞ്ചിനീയറിംഗ് കോളജിലെ യൂണിയൻ ഉദ്ഘാടനത്തിന് ആശംസാപ്രസംഗത്തിന് CI യെ ആണ് ക്ഷണിച്ചിരുന്നതെങ്കിലും GSI ആയ എന്നെത്തന്നെ CI ചുമതലപ്പെടുത്തിയത്
പോലീസ് ഡയറി -17 : ബ്ലൈൻഡ് സ്പോട്ട്
കാടുകളുടെ സൗന്ദര്യത്തിനും വളവുകളുടെ സാങ്കേതികതയ്ക്കും തമ്മിൽ ഒരടുത്ത ബന്ധമുണ്ടെന്ന് തോന്നാറുണ്ട്. പ്രത്യേകിച്ചും വനാന്തരങ്ങളിൽ ഞെളിപിരി കൊള്ളുന്ന സ്പൈറൽ വളവുകളിൽ അത്യാഹിതങ്ങൾ ഒരൊറ്റയാനെപ്പോലെ നിങ്ങളെ കാത്തു നിൽക്കുമ്പോൾ !
പോലീസ് ഡയറി -16 : വിഷുത്തലേന്ന്
ആണ്ടറുതിയോടൊപ്പം മുറതെറ്റാതെ എത്തുന്ന ചില ഓർമ്മകളുണ്ട് , ഒരു വ്യാഴവട്ടത്തിനിപ്പുറവും ജോർജ്ജ് മാസ്റ്ററെ ഓർക്കാതെ വിഷുത്തലേന്ന് കടന്നു പോയിട്ടില്ല.
പോലീസ് ഡയറി -15 : കള്ളൻ പവിത്രൻ
ജീവിതം വഴിമുട്ടിയ ഒരു മനുഷ്യൻ. കിടക്കാടമില്ല. കഴിക്കാൻ ആഹാരമില്ല. ഉറ്റവരും ഉടയവരുമില്ല.കൂലിവേലക്കു ആരോഗ്യവുമില്ല.
പോലീസ് ഡയറി -14 : ഒരു പോലീസ് തൊപ്പി തെറിപ്പിക്കൽ അപാരത
പോലീസ് സർവീസിൽ പ്രവേശിച്ച് 4 വർഷം. പ്രമുഖ വിദ്യാർത്ഥി സംഘടനയുടെ വിദ്യാഭ്യാസ നയത്തിനെതിരെയുള്ള പടുകൂറ്റൻ ജാഥ നടക്കുന്നു.
പോലീസ് ഡയറി -13 : ശ്രാവണ ബൽ ഗോള
ഡക്കാൻ പീഠഭൂമിയുടെ എണ്ണിയാലൊടുങ്ങാത്ത പാറക്കെട്ടുകളും കറുത്ത മൺകൂനകളും പിന്നിട്ട് പോലീസ് വാൻ ഓടിക്കൊണ്ടിരുന്നു. കറുത്ത റിബ്ബൺ പോലെ നിവർന്നു കിടക്കുന്ന ടാർ റോഡിന്റെ വശങ്ങളിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന നുറുങ്ങ് കൃഷിയിടങ്ങൾ.
പോലീസ് ഡയറി -12 : ഒരു ത്രിപുരൻ യാത്ര
ഞങ്ങൾ വരുന്ന വഴികളിൽ നമ്മുടെ നാട്ടിൽ കണ്ടു വരുന്നതു പോലെ സൊറ പറഞ്ഞ് നിൽക്കുന്ന ചെറുപ്പക്കാർ പോലീസ് വണ്ടിയെ കണ്ണെടുക്കാതെ നോക്കുന്നുണ്ടായിരുന്നു. ഒരു 'വിയറ്റ്‌നാം കോളനി' പോലെ കുറച്ച് ദുരൂഹത തോന്നിക്കുന്ന സ്ഥലത്താണ് പ്രതിയുടെ വീട്, അഭ്യാസങ്ങളോ വീട് വളയലോ ഒന്നും ഇവിടെ പറ്റില്ല.