ദി ഡെത്ത് ക്ളോക്ക്
നോക്കിയപ്പോൾ സംഭവം സത്യമാണ്. ജനനം കൊടുത്ത് മരണം വാങ്ങുന്ന വെബ്‌സൈറ്റ്!. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞ് നെറ്റിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ ഇളിച്ചനിൽക്കുന്ന ആൽവിൻ മരണക്കുരുക്കുമായി നിൽക്കുന്ന കാലന്റെ പ്രതിരൂപംപോലെ.
പേഴ്സ്
തോമസ് മിലിറ്ററിയിൽ ക്യാപ്റ്റനായിരിക്കേ വിആർഎസ്സ് എടുത്ത് നാട്ടിൽ സ്ഥിരതാമസമാക്കിയത് ഇനിയുള്ള കാലം നാട്ടിലെ പ്രമാണിയായി ജീവിക്കണമെന്ന ഒരൊറ്റ ഉദ്ദേശ്യത്താലായിരുന്നു.
മേദിനി, ഗല്ലി നമ്പർ 13
പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ടൈപ്പിസ്റ്റ് തസ്തികയിലേക്കുള്ള പരീക്ഷാ ഹാൾട്ടിക്കറ്റ് പോസ്റ്റ്മാൻ രാജേട്ടനിൽ നിന്നും കൈപ്പറ്റിയപ്പോൾ, പൂനെ പട്ടണം അപരിചിതത്വത്തിന്റെ കൂർത്തമുന കൊണ്ടു സൂര്യനിൽ ഭീതി കുത്തിവരച്ചു.
വാറ്റ്
കുമ്മാളമലയുടെ താഴെയുള്ള ഞാവൽപ്പഴക്കാടിൻ്റെ മറവിൽ കുമാരേട്ടൻ സ്നേഹമിട്ടു കാച്ചുന്ന വാറ്റ്. അതാണ് മൃതസഞ്ജീവനി.
ഇൻവെട്ടർ*
മൂങ്ങകളെങ്കിലും ഒന്ന് മൂളിയിരുന്നെങ്കിലെന്ന് തോന്നി. നിലാവ് നിശബ്ദത മാത്രം പൊഴിച്ചു. കൂമൻ മൗനവ്രതമെടുത്ത രാത്രിയിൽ ചുറ്റുപാട് അവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും പോലെ.
മോക്ഷ
ഡാനിയേൽ തൻ്റെ ആത്മാവിൽ തൊട്ട് നീലകണ്ഠൻറെ കണ്ണുകളിലേക്ക് നോക്കി ഒരുവട്ടം കൂടെ കെഞ്ചി. ഏറെ ആഗ്രഹമുണ്ടായിട്ടും ഒരിറ്റ് കണ്ണുനീർ പൊഴിയാത്ത ഡാനിയേലിൻറെ ചുവന്നുവീർത്ത കണ്ണുകളിൽ നോക്കി ഇത്രനേരം മനസ്സിനെ കല്ലാക്കി പിടിച്ചുനിന്നപോലെ ഇനിയും അയാൾക്ക് കഴിയുമായിരുന്നില്ല.
വേരുകൾ
ഇലകൾ കൊഴിഞ്ഞുവീഴുന്നതും നോക്കിയിരുന്ന് മുഷിഞ്ഞപ്പോൾ റബേക്കയ്ക്ക് വീട്ടിലേക്കു തിരിച്ചു നടന്നാൽ മതിയെന്ന് തോന്നി. എത്രനേരമാണ് സൂസനെ കാത്തുനിൽക്കുക. മണി ഒൻപത് ആയി.
അങ്കിൾ ബിബോയ്
കുശുമ്പന്മാർ, കുലദ്രോഹികൾ. കുടുബത്ത് കയറ്റാൻ കൊള്ളാത്തവർ, കുസൃതി കുട്ടന്മാർ - എന്ന നാല് ഗണങ്ങളായി 'ബന്ധു ശാസ്ത്രം' ബന്ധുക്കളെ തരം തിരിക്കുന്നുണ്ട്.
അപദം
ആ അപ്പാർട്ട്മെന്റിൽ താമസം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് അവൾ ആ പേരിനെക്കുറിച്ച് കേൾക്കുന്നത്. ആറുമാസമായി അവൾ അവിടുത്തെ താമസക്കാരിയാണ്. ആ പേരിൽ ആരുമില്ലെന്നുറപ്പ് അവൾക്കുണ്ട്.
എ ഫ്രണ്ട് ടു ടോക്
ഉപരിപഠനത്തിനായി വിദേശത്തു പോകുന്ന മകൾക്കു വസ്ത്രമെടുക്കണമെന്നു ഭാര്യ പറഞ്ഞപ്പോൾ, ഫെമിൻ മാജിക്കാണു മനസ്സിൽ തെളിഞ്ഞത് ! "ഫെമിനിസ്റ്റജി"എന്നു ഞങ്ങൾ സൗഹൃദങ്ങൾ ആരാധനയോടെ വിളിക്കുന്ന അജിത്തിന്റെ സ്വപ്നസമാന വസ്ത്രശാലയാണ്




















