സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -23

പ്രാർത്ഥന

ഒരു വിളക്ക് കത്തിക്കുന്നതിനോളം ധന്യമായ മറ്റൊരു പ്രാർത്ഥന ഇല്ലെന്നിരിക്കെ, വൃഥാ മന്ത്രങ്ങൾ ചൊല്ലുന്നതെന്തിന്?

അനന്തമാം പാലത്തിലൂടെ ഹൃദയവും
കയ്യിൽപ്പിടിച്ചുള്ള നടത്തമാകുന്നു പ്രാർത്ഥന.

നിഷ്കളങ്കതയുടെ നിരാമയമായ
ആയുധം കൂടിയാണത്.

മൗനവും സംഗീതവുമാണ്
അതിൻറെ ചിറകുകൾ.

പ്രാർത്ഥിക്കുമ്പോൾ
രാവിനും പകലിനും ഇടയ്ക്കുള്ള ഒരു ബിന്ദുവിൽ നിങ്ങൾ അകപ്പെടുകയാണ്; മനസ്സ് അടുപ്പു കൂട്ടുകയാണ് !
അതിൽ ജ്വലിക്കാൻ തയ്യാറായിക്കൊള്ളുക.

പ്രാർത്ഥനയെ സഹഗമിക്കുമ്പോൾ അതിൻറെ കൂട്ടുകാരിയേയും
കൂടെക്കൂട്ടുക ; പുല്ലാങ്കുഴലിനെ.

വിടരുന്ന പകലുകളും
പൂക്കുന്ന രാത്രികളും കടന്ന് പ്രാർത്ഥനകൾ പറക്കട്ടെ !

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.