സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -20

പറച്ചിൽ

നീ കൂർക്കം വലിച്ചുറങ്ങുന്ന കൂട് ഏകാന്തത എന്ന ചില്ലയിലാണെങ്കിൽ
ഹാ, കഷ്ടം !
പറച്ചിൽ ഒരു തുഴച്ചിൽ തന്നെയാണെന്ന് തിരിച്ചറിയുമ്പോഴേക്കും
നിൻറെ ജീവവൃക്ഷത്തിന്റെ വേരുകളെ അഗ്നി ചുംബിച്ചു തുടങ്ങിയിട്ടുണ്ടാവും.

ലവണാംശമുള്ള വാക്കിൻ കടലുകളാലല്ല, ശുദ്ധജലതടാകങ്ങളാൽ
നിന്റെ സുഹൃത്തുക്കളെ അഭിഷിക്തരാക്കുക !

കൂടു വിട്ടു പറന്നുയരുക;
സല്ലാപം സങ്കീർത്തനങ്ങളാകുമ്പോൾ
നീ മേഘങ്ങൾക്കിടയിൽ മറഞ്ഞിട്ടുണ്ടാവും;
നിന്നെ പുതപ്പിക്കുവാൻ
അവർക്കെന്തിഷ്ടമായിരിക്കുമെന്നോ!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.