സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -15

വിവേകവും വികാരവും

വികാരത്തിൻറെ നദിമേലേ വിവേകത്തിന്റെ തോണിയിറക്കുക

ആകാശം മുഖം നോക്കുന്ന
ജലാശയത്തിന്റെ
പൊക്കിൾച്ചുഴിയിലേക്ക്
ചിന്തയുടെ തുഴകളെറിഞ്ഞ്…

തിന്മയുടെ നശിച്ച തുറമുഖങ്ങളിൽ നിന്ന് സദാ പുറപ്പെടുന്ന കപ്പലുകളുടെ
കട്ടിപ്പുക നിൻറെ കാഴ്ചയെ മറയ്ക്കാതിരിക്കട്ടെ!

ചക്രവാളങ്ങളെ
തൻറെ സ്നേഹമസൃണമായ
ചിറകുകളാൽ കീറിമുറിക്കുന്ന
പറവകളെ നോക്കൂ.

പിന്നെ നിൻറെ തോണി
തോണിയായ് തുടരുകയില്ല;
ക്ഷമയുടെ കപ്പലായത് രൂപം മാറും

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.