സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -12

കുറ്റവും ശിക്ഷയും

ദേവാലയം മുറ്റത്ത്ആയിരം
മെഴുകു തിരികൾ ഒരുമിച്ച് ജ്വലിക്കവേ, അതിലൊന്നു മാത്രം കെട്ടുപോകുന്നേരം കാറ്റിനെ വൃഥാ പഴിക്കുന്നതെന്തിന് ?
——

ആത്മാവിൻറെ വിശുദ്ധ വൃക്ഷം:
നൂറ്റാണ്ടുകൾ ആഴത്തിലേക്കു
പോയിരിക്കുന്ന അതിൻറെ വേരുകൾ.

ഇലകളുടെ ഓരോ മഞ്ഞക്കവിളുകളും
ആ വേരിൻകൂട്ടത്തിന്റെ നാഡികളിലേക്ക് ഒരു തേങ്ങൽ കടത്തിവിടുന്നു.

എന്നാലുമവ ഒട്ടിച്ചേർന്ന് ധരിത്രിയെ വരിഞ്ഞു പുണരുന്നു.

ഓരോ തെറ്റിൻ പിറവിയിലും
വിശുദ്ധ വൃക്ഷത്തിൻറെ ഒരില
പഴുക്കുന്നുണ്ട്;
ആ വേർകൂട്ടം സ്വയം ശിക്ഷയെ
ഏറ്റുവാങ്ങുന്നുമുണ്ട്.

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.