സർവ്വം സൗരഭം: പ്രവാചകന് ഒരു മറുമൊഴി – 4

കുഞ്ഞുങ്ങൾ

കുഞ്ഞുങ്ങൾ:
അവരോടു തോറ്റു കൊണ്ട്
നിങ്ങൾ ജയിക്കുക!

അവർ ജലപ്പരപ്പിൽ നീന്തുമ്പോൾ താഴേക്കു വലിക്കുന്ന
അടിയൊഴുക്കുകളാകാതിരിക്കുക.

സൂര്യൻ ചൂടുപിടിപ്പിച്ച
അവരുടെ കൺപീലികളിൽ
കാറ്റായ് ഉതിർന്നു വീഴുക.

ഒരുനാൾ അവർ തങ്ങളുടെ
പുറന്തോടു പൊട്ടിക്കുന്ന
ശബ്ദം കേട്ടുണരുമ്പോൾ
ആഹ്ലാദത്തിൻ കടലിലെ ചങ്ങാടമാവുക.

എങ്കിലും വിഷമിക്കാതിരിക്കുക;
കാരണം അമ്പിന്റെ ഓർമ്മയിലെന്നും വില്ലിൻറെ ആവേഗങ്ങൾ
ഉണർന്നു തന്നെയിരിക്കും !

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.