ചൊറി

മനം
വല്ലാതസ്വസ്ഥമാകുമ്പോൾ
കൈകൾ
തല മാന്തിപ്പിളർക്കും

ചില
ചോദ്യങ്ങൾക്കും
നോട്ടങ്ങൾക്കും മുന്നിൽ
ഉത്തരമില്ലാതുഴറുമ്പോഴും,
പഥ്യം
തല ചൊറിച്ചിൽ തന്നെ.

ചെയ്തികളെന്തേലും
കാണുമ്പോഴേ
ചൊറിച്ചിലാണ്
ചിലർക്ക്
ചിലരാകട്ടെ,
വെറുതെ നിന്നും
ചൊറിയും.

ചൊറി
ചില അസ്വസ്ഥതകൾക്കുള്ള
മരുന്നാണ്,
ചോദ്യങ്ങൾക്കുള്ള
ഉത്തരമാണ്,
അസൂയ മൂത്തവൻ്റെ
കയ്യിലെ
ഉപകരണമാണ്,
ഒരു പണിയുമില്ലാത്തവൻ്റെ
തൊഴിലാണ്.

സൂക്ഷിക്കണം
ഈ ചൊറി പിടിച്ചവരെ.

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ വിളയൂർ സ്വദേശി. ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു.