സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -7

കർമ്മം

നിങ്ങളെ സദാ നിരീക്ഷിക്കുവാൻ
ഒരു നക്ഷത്രത്തെ അവിടുന്ന് ഏർപ്പാടാക്കിയിട്ടുണ്ട്.

നിങ്ങളുടെ നെറ്റിമേൽ ഉരുവംകൊള്ളുന്ന
ഓരോ വേർപ്പുതുള്ളിയും
ദൂരെയെങ്ങോ ഒരു കതിർക്കുലയിൽ പാകമായ് നിൽക്കുന്ന
ധാന്യമണിയെ ഉദ്ദീപിപ്പിക്കുന്നു,
ഉത്തേജിപ്പിക്കുന്നു!

നോക്ക്!
എത്ര കുലീനമായിട്ടാണ് ആ മൺകട്ടകൾ അവൻറെ കാൽച്ചുവട്ടിലമരുന്നത്!

തൻറെ രഹസ്യങ്ങളെല്ലാമറിഞ്ഞ കാമുകനോട് പ്രണയിനി
‘ഞാൻ നിൻറെ ഉടുപ്പാകട്ടെ’ എന്ന്
പറ്റിച്ചേരുന്നതുപോലെ !

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.