സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -10

വസ്ത്രങ്ങൾ

ലജ്ജയുടെ സാമ്രാജ്യാതിർത്തിയിലാണ്
നൂൽ നൂൽക്കുന്ന തറികളുടെ സമുച്ചയം.

സൂര്യപ്രകാശം തുടർച്ചയായ്
നിറം കൊടുക്കുകയും
കാറ്റ് ഗാഢാലിംഗന പരമ്പരകളിലൂടെ ഉണക്കിയെടുക്കുകയും ചെയ്യുന്ന
തറിച്ചിത്രങ്ങൾ!
ജീവിതത്തിൻറെ രതിച്ചക്രങ്ങൾ!

അഴകിൻ മടിയിലേക്ക്
കുഴഞ്ഞു വീഴുന്ന,
കുടഞ്ഞു വീഴുന്ന വസ്ത്രാഞ്ചലം .

കാണുന്നവർക്ക്
‘നൃത്തം തുടങ്ങട്ടെ’
എന്നുപറയാൻ തോന്നുന്ന രീതിയിൽ
വസ്ത്രം ധരിക്കുവാൻ നിങ്ങൾക്ക്
കഴിയുമാറാകട്ടെ!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.