സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -8

സുഖവും ദുഃഖവും

തുരങ്കത്തിലൂടെ കടന്നുപോകുമ്പോൾ
അങ്ങേയറ്റത്തുള്ള വെളിച്ചത്തിന്റെ ചുണ്ടുകളെ ഓർക്കുക.
അതിനാൽ ചുംബിക്കപ്പെടുവാൻ പോകുന്ന നിമിഷത്തിനായ് കാത്തിരിക്കുക.

വശങ്ങളിലെ ഇരുൾച്ചിറകുകളിലേക്ക് നോട്ടം വഴുതാതിരിക്കാൻ
ഈ കഥ ഓർത്തു വയ്ക്കുക:

ഒരു കസേര മാത്രമുള്ള മുറിയിലേക്ക് സുഖവും ദുഃഖവും ഒരുമിച്ചു കടന്നുവന്നു.
സുഖം പറഞ്ഞു:
“നീ ഇരുന്നുകൊളളുക ;നിൻറെ ഭാരം താങ്ങുവാൻ അത് സർവ്വഥാ സജ്ജമാണ്.
സ്ഥൂലനായ എനിക്ക് അതിൻറെ കൈകൾ മാത്രം മതി!”

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.