സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -26

മതം

നിഷ്കളങ്കമെന്നു തോന്നിക്കുന്ന സങ്കീർണമാം ഒരവയവം. അതാണു മതം.

ദൈവം നിൻറെ മുമ്പിൽ കുടഞ്ഞിടുന്ന സമയം.
ആ വീഴ്ചയിൽ തെറിച്ചു പോകുന്ന മുത്തുമണികൾ..
നിന്നെ കബളിപ്പിച്ചുകൊണ്ട് അവ
ഉരുണ്ടുകൊണ്ടേയിരിക്കും.

ദൈവം നമുക്കായ് തുന്നിയ
നഗ്നതയുടെ ചർമം.
നമ്മൾ അതിൽ തുളച്ചു പിടിപ്പിച്ച
തൊങ്ങലുകൾ ,തോന്നലുകൾ..

ഉണങ്ങാൻ വിസമ്മതിച്ചുകൊണ്ടവ നീറിക്കൊണ്ടേയിരിക്കുന്നു.

വിയർപ്പിൽ മുങ്ങിയ കലപ്പയാകട്ടെ നിങ്ങളുടെ മതം!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.