സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -25

സുന്ദരത

നെയ്ത്തുകാരന്റെ വിരലുകളിലാണ് വസ്ത്രത്തിന്റെ സൗന്ദര്യം.
അതുപോലെ
ദേഹിയുടെ ഉൾത്തടാകമത്രേ ദേഹസൗന്ദര്യത്തിന്നുറവ.

സൗന്ദര്യം :
അതിന്റെ ഉന്നതോഷ്മാവിൽ പൊള്ളിപ്പോയ സൂര്യരശ്മി പറയുന്നു : ഞാൻ നിന്റെ പിതാവാണ്.

അതിന്റെ ഉൾത്തണുപ്പിൽ കിടുകിടത്തു പോയ പല്ലുകളെ വല്ലപാടും കൂട്ടിപ്പിടിച്ചുകൊണ്ട് നിലാവു പറയുന്നു: ഞാൻ നിന്റെ മാതാവാണ്.

എല്ലാം കേട്ടുകേട്ട്
തല കുലുക്കിക്കോണ്ടതു പറയുന്നു : ‘ഞാനാരെ പ്രതിഫലിപ്പിക്കുന്നുവോ, അവരാകുന്നു എന്റെ ഉടയോന്മാർ!’

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.