സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -22

നന്മതിന്മകൾ

സംഗീതം പഠിപ്പിച്ച അധ്യാപികയെ
നീയോർക്കുന്നുണ്ടോ ?

അപശ്രുതികൾ അല്ലാതെ
നീയെന്താണ് അവർക്ക്
പകരം കൊടുത്തിട്ടുള്ളത് ?

പക്ഷേ അവരെ നോക്കൂ;

നിന്നെ അടുത്തെത്തിച്ച ആ നിമിഷത്തെ, അതിൻറെ ഫലശ്രുതിയെ പ്രതി
അവർ ചിന്താശയത്തിൽ ആരോപണങ്ങളുടെ തോണികൾ സ്വയമൊഴുക്കിയതേയില്ല, ഒരിക്കലും.

ഇനി നിന്നുള്ളിലേക്കു നോക്കുക;

ധ്യാനത്തിന്റെ ദ്വീപുകൾ തേടിയുള്ള
യാത്ര തുടരുക.
ആ പൂഴിമണൽത്തണുപ്പിൽ
മടിച്ചുമടിച്ചു കാൽ വയ്ക്കുമ്പോൾ
ഒരു ദിശാസൂചി നിനക്കു മുമ്പിൽ തെളിഞ്ഞുവരും:

“കെട്ടുപോയ നന്മ തന്നെയാണ് തിന്മ.
അഥവാ ജനിതകമാറ്റം സംഭവിച്ച നന്മ!”

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.