സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -21

സമയം

ചിന്തകളാൽ നിങ്ങളുടെ ജീവിതത്തെ
വലംവച്ചു കൊണ്ടേയിരിക്കുക.

ആ നിരന്തരഭ്രമണത്തിന്റെ
ഒരു ധന്യ നിമിഷത്തിൽ സമയത്തിന്റെ ദേവനെ നിങ്ങൾ കണ്ടെത്തും.

അനിശ്ചിതത്വങ്ങളുടെ ഉറയൂരി
അദ്ദേഹം നിങ്ങളെ സ്വതന്ത്രനാക്കും.

പൊട്ടുകുത്തിയ ആകാശത്തിന്റെ
ആയിരം നക്ഷത്രമാലകളിലൊന്നിനെ കഴുത്തിൽ കണ്ട് നിങ്ങളാകെ മഞ്ഞളിച്ചു പോകും!

അളക്കുന്ന ,
മുറിക്കുന്ന,
വീതം വയ്ക്കുന്ന കാര്യങ്ങളൊന്നും
പിന്നെ നിങ്ങൾ ഓർക്കാനേ പോകുന്നില്ല.

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.