സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -19

സൗഹൃദം

ആത്മാവിൻറെ ഉടുപ്പാണ് സൗഹൃദം

വൃക്ഷങ്ങളിൽ ആൺ -പെൺ
ഇല്ലാത്തപോലെ സൗഹൃദങ്ങളിലും ലിംഗവ്യത്യാസമില്ല.

മീനുകൾ ജലാശയത്തെ പൂർണ്ണമായും വിശ്വസിക്കുന്നതുപോലെ
അവൻ/ അവൾ നിന്നെ വിശ്വസിക്കുന്നു.

സ്വന്തം വലയെറിയലുകളിൽ കുടുങ്ങുന്ന സന്തോഷപ്പിടച്ചിലുകളെ അവൻ നിനക്ക് മുഴുവനായ് വെച്ചു നീട്ടുന്നു.

നിൻറെ കൈകൾ ഒരിക്കലും ആകാശത്തിനു നേരെ ഉയരുവാൻ
അവൻ സമ്മതിക്കുകയേയില്ല.

പിടയുന്ന മനസ്സുമായ് അവൻ
നിന്നെടുത്തേക്കോടിവരുമ്പോൾ
സ്വയമൊരു ആശ്രമമായ് തീരുക.

അവന്റെ ദുഃഖങ്ങളെ കാലിലുരുമ്മുന്ന പൂച്ചകളായ് പരിവർത്തനം ചെയ്യുക!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.