സർവ്വം സൗരഭം : പ്രവാചകന് ഒരു മറുമൊഴി -16

വേദന

വേദന ഒരു തിരശ്ശീല മാത്രമാണ്; ജാലകങ്ങളെ അത് സമർത്ഥമായ്
മറയ്ക്കുന്നു

തൻപോരിമയുടെ ഗോവണിപ്പടികൾ നിങ്ങളോടിക്കയറുമ്പോൾ,
താഴെ നിന്നുള്ള കാഴ്ചകൾ മങ്ങുമ്പോൾ, ഒരു നുള്ളു വേദന
ഒരു തുള്ളി മരുന്നിന്റെ ഫലം ചെയ്യും!

നോക്കൂ,
വിശുദ്ധനാകണമെന്നില്ല; വിധേയനാകണമെന്നുമില്ല.

വേദനിക്കുന്നവനെ
തലോടാനറിഞ്ഞാൽ മതി ;
അവന്റെ ലേപനമാകാൻ
കഴിഞ്ഞാൽ മതി!

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി. ധനലക്ഷ്മി ബാങ്കിൽ ജോലി ചെയ്യുന്നു. ജോലിയോടൊപ്പം, വായന, എഴുത്ത് ഫോട്ടോഗ്രാഫി, യാത്രകൾ തുടങ്ങിയവയും ഇഷ്ടങ്ങൾ. ആനുകാലികങ്ങളിൽ (ഓൺലൈൻ /പ്രിൻറ്) കവിതകളും മറ്റ് ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാസമാഹാരം മെയ് മാസത്തിൽ പുറത്തിറങ്ങും.